UPDATES

കായികം

പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ നിന്ന് എബി ഡിവില്ലിയേഴ്സ് പിന്‍മാറി

യുഎയില്‍ നടന്ന മല്‍സരങ്ങള്‍ക്ക് ശേഷം അദ്ദേഹം ദക്ഷിണാഫ്രിക്കയിലേക്കു മടങ്ങിയിരുന്നു.

പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ (പിഎസ്എല്‍) നിന്നും ഡിവില്ലിയേഴ്സ് പിന്‍മാറി. പിഎസ്എല്‍ ടീമായ ലാഹോര്‍ ക്വലാന്‍ഡേഴ്സിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്നു ഡിവില്ലിയേഴ്സ്. പിഎസ്എല്ലില്‍ യുഎഇയില്‍ നടക്കുന്ന ഏഴു മല്‍സരങ്ങളിലും ലാഹോറില്‍ നടക്കുന്ന രണ്ടു മല്‍സരങ്ങളിലും ഡിവില്ലിയേഴ്സ് കളിക്കുമെന്നാണ് നേരത്തേ ധാരണയായിരുന്നത്.

യുഎയില്‍ നടന്ന മല്‍സരങ്ങള്‍ക്ക് ശേഷം അദ്ദേഹം ദക്ഷിണാഫ്രിക്കയിലേക്കു മടങ്ങിയിരുന്നു. പാകിസ്താനില്‍ നടക്കാനിരിക്കുന്ന അടുത്ത മല്‍സരങ്ങള്‍ക്കായി തിരികെയെത്തുമെന്നാണ് അദ്ദേഹം അറിയിച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായെത്തിയ പരിക്ക് ഡിവില്ലിയേഴ്സിന്  തിരിച്ചടിയാവുകയായിരുന്നു. പുറംഭാഗത്തെ പരിക്കിനെ തുടര്‍ന്നാണ് അദ്ദേഹം ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറുന്നതായി അറിയിച്ചത്.

രണ്ടാഴ്ചയെങ്കിലും താരത്തിനു വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്നാണ് ടൂര്‍ണമെന്റി്ലെ ശേഷിച്ച മല്‍സരങ്ങളില്‍ നിന്നും ഡിവില്ലിയേഴ്സ് പിന്‍മാറുന്നതായി അറിയിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍