UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ധോണിയും രാഹുലും കസറി; ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ സ്‌കോര്‍

എംഎസ് ധോണി 78 പന്തില്‍ നിന്ന് 113 റണ്‍സ് നേടി അവസാന ഓവറില്‍ പുറത്താകുകയായിരുന്നു

ബംഗ്ലാദേശിനെതിരെ രണ്ടാം സന്നാഹ മത്സരം ബാറ്റിംഗ് തകര്‍ച്ചയോടെ തുടങ്ങിയെങ്കിലും ധോണിയുടെയും കെ.എല്‍ രാഹുലിന്റെയും സെഞ്ച്വറി കരുത്തില്‍ ഇന്ത്യ ആദ്യ ഇന്നിംഗ്‌സില്‍ 50 ഓവറില്‍ 359 റണ്‍സെടുത്തു. ടോസ് നേടി ഇന്ത്യയെ ബാറ്റിംഗിനയച്ച ബംഗ്ലാദേശ് 50 റണ്‍സിനിടെ ഇന്ത്യയുടെ മുന്‍ നിര ബാറ്റ്‌സ്മാന്‍മാരായ രൊഹിത് ശര്‍മ്മയെയും ശിഖര്‍ധവാനെയും ബംഗ്ലാദേശ് ബൗളര്‍മാര്‍ പുറത്താക്കിയെങ്കിലും വിരാട് കോഹ്‌ലി കെഎല്‍ രാഹുല്‍ മഹേന്ദ്രസിങ് ധോണി എന്നവിരുടെ മികവില്‍ ടീം ഇന്ത്യ മികച്ച സ്‌കോറിലെത്തി.

102/4 ല്‍ നിലയില്‍ നിന്നും ധോണിയും രാഹുലും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 164 റണ്‍സാണ് നേടിയത്. 99 പന്തില്‍ നിന്ന് 108 റണ്‍സ് നേടിയ രാഹുലിനെ ഇന്ത്യയ്ക്ക് ഇന്നിംഗ്‌സിന്റെ അവസാനത്തോടെ നഷ്ടമായെങ്കിലും എംഎസ് ധോണിയുടെ വെടിക്കെട്ട് പ്രകടനം ടീമിന്റെ സ്‌കോര്‍ 300 കടത്തുകയായിരുന്നു. ധോണിയുടെ തകര്‍പ്പന്‍ പ്രകടനം കൂടിയായപ്പോള്‍ ഇന്ത്യ നിശ്ചിത 50 ഓവറില്‍ നിന്ന് 359 റണ്‍സാണ് നേടിയത്.

47 റണ്‍സ് നേടി മികച്ച ഫോമില്‍ ബാറ്റ് ചെയ്യുകയായിരുന്ന വിരാട് കോഹ്‌ലിയെ നഷ്ടമായ ശേഷം വിജയ് ശങ്കറും വേഗം മടങ്ങിയ ശേഷം മത്സരം മാറ്റി മറിയ്ക്കുന്ന കൂട്ടുകെട്ടാണ് ഇന്ത്യയ്ക്കായി രാഹുലും ധോണിയും പുറത്തെടുത്തത്. എംഎസ് ധോണി 78 പന്തില്‍ നിന്ന് 113 റണ്‍സ് നേടി അവസാന ഓവറില്‍ പുറത്താകുകയായിരുന്നു. ഏഴ് വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 2 വീതം വിക്കറ്റുമായി ഷാക്കിബ് അല്‍ ഹസനും റൂബല്‍ ഹൊസൈനുമാണ് ബംഗ്ലാദേശ് ബൗളര്‍മാരില്‍ തിളങ്ങിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍