UPDATES

കായികം

‘ലോകകപ്പ് കിരീടനേട്ടം അനായാസം സാധിക്കുമെന്ന് കരുതേണ്ട’; രാഹുല്‍ ദ്രാവിഡ് പറയുന്നു

ഇപ്പോഴും ലോകകപ്പ് നേടാന്‍ സാധ്യതയുള്ള ടീമുകളില്‍ മുന്നില്‍ത്തന്നെയുണ്ട് ഇന്ത്യ.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ തോല്‍വി ലോകകപ്പിന് തയാറെടുക്കുന്ന ഇന്ത്യക്ക് മുന്നറിയിപ്പാണെന്ന് അണ്ടര്‍ 19 ടീമുകളുടെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ഓസീസിനെതിരെ ഇന്ത്യയില്‍ നടന്ന അഞ്ച് ഏകദിനങ്ങളടങ്ങുന്ന പരമ്പര 2-3നാണ് ഓസീസ് നേടിയത്. ഇംഗ്ലണ്ടില്‍ അനായാസം ലോകകപ്പ് നേടാമെന്ന് ടീം ഇന്ത്യ കരുതേണ്ടന്നും ദ്രാവിഡ് പറഞ്ഞു.

ഇന്ത്യയെ സംബന്ധിച്ച് ഇക്കുറി ലോകകപ്പ് കിരീടനേട്ടം അനായാസം സാധിക്കുമെന്നൊരു ചിന്ത ഉണ്ടായിരുന്നു. ഓസീസിനെതിരായ ഏകദിന പരമ്പരയിലെ തോല്‍വിയോടെ അതു മാറി. ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പില്‍ അതീവ ശ്രദ്ധയോടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്താല്‍ മാത്രമേ കിരീടം നേടാനാകൂ ദ്രാവിഡ് പറയുന്നു. ഈ തോല്‍വി ഒരു അനുഗ്രഹമാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഏകദിനത്തില്‍ ഇന്ത്യയുടെ പ്രകടനം ഉജ്വലമാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യയുടെ മികച്ച പ്രകടനമാണ് കാഴചവെച്ചത്. എന്നാല്‍ ഓസിസിനോട ഏറ്റ പരാജയം ഇന്ത്യന്‍ ടീമിലുള്ള പ്രതീക്ഷകള്‍ക്ക് മാറ്റം വന്നു.

അതേസമയം കിരീടം നേടാനുള്ള ഇന്ത്യയുടെ സാധ്യത കുറഞ്ഞതായി കരുതുന്നില്ല. ഇപ്പോഴും ലോകകപ്പ് നേടാന്‍ സാധ്യതയുള്ള ടീമുകളില്‍ മുന്നില്‍ത്തന്നെയുണ്ട് ഇന്ത്യ. എങ്കിലും എല്ലാം എളുപ്പമെന്ന് കരുതരുത്. മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ മാത്രമെ ലോകകപ്പില്‍ കാര്യങ്ങള്‍ അനുകൂലമാകൂ എന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍