UPDATES

കായികം

‘ക്രിക്കറ്റിന് അപ്പുറം ജീവിക്കാന്‍ അനുവദിക്കണം’; യുവതാരങ്ങള്‍ക്ക് വേണ്ടി രാഹുല്‍ ദ്രാവിഡ് ബിസിസിഐയോട് പറയുന്നു

ബിസിസിഐ അധികൃതരുമായുള്ള ചര്‍ച്ചയിലാണ് രാഹുല്‍ ദ്രാവിഡ് തന്റെ നിര്‍ദേശം മുന്നോട്ടു വെച്ചത്.

ഇന്ത്യയുടെ അണ്ടര്‍ 19 ലെയും ഇന്ത്യ എ ടീമിന്റെയും ചുമതല വഹിക്കുകയാണ് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്. മൂന്നു വര്‍ഷമായി രാജ്യത്തെ യുവപ്രതിഭകളെ വളര്‍ത്തിയെടുക്കുന്നതില്‍ ദ്രാവിഡിന്റെ പങ്ക് ചെറുതല്ല. ഇപ്പോള്‍ മറ്റൊരു മികച്ച നീക്കവുമായിട്ടാണ് ദ്രാവിഡ് വരുന്നത്. വിരമിച്ചതിന് ശേഷം ജീവിതം എന്തെന്നത് സംബന്ധിച്ച പ്രതിസന്ധിയിലൂടെ കടന്നു പോകുന്നവരാണ് കായിക താരങ്ങള്‍. ക്രിക്കറ്റിനോട് താത്പര്യം തോന്നി അതുമായി മുന്നോട്ടു പോയതിന് ശേഷം സാമ്പത്തികമായും മറ്റുമുണ്ടാകുന്ന പ്രതിസന്ധികള്‍ ഉള്‍പ്പെടെ യുവതാരങ്ങളേയും ബാധിക്കുന്നു.

ഈ പ്രശ്നം പരിഹരിക്കകുന്നതിനായി വഴി നിര്‍ദേശിക്കുകയായിരുന്നു ദ്രാവിഡ്. ബിസിസിഐ അധികൃതരുമായുള്ള ചര്‍ച്ചയിലാണ് രാഹുല്‍ ദ്രാവിഡ് തന്റെ നിര്‍ദേശം മുന്നോട്ടു വെച്ചത്. ക്രിക്കറ്റിന് പുറത്ത് യുവ കായിക താരങ്ങളെ മറ്റ് ജോലികള്‍ക്ക് പ്രാപ്തമാക്കുന്നതിനുള്ള പരിശീലനം നല്‍കണം എന്നായിരുന്നു ദ്രാവിഡ് ബിസിസിഐയ്ക്ക് മുന്‍പാകെ ആവശ്യപ്പെട്ടത്. ഇത് ബിസിസിഐ അംഗീകരിച്ചു കഴിഞ്ഞു. യുവ ക്രിക്കറ്റ് താരങ്ങള്‍ പഠനത്തില്‍ വലിയ ശ്രദ്ധ കൊടുക്കുന്നില്ല. ക്രിക്കറ്റിന്റെ സ്വപ്ന ലോകം ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ മറ്റ് വഴികള്‍ തിരയുന്നതില്‍ നിന്നും അവരെ പിന്തിരിപ്പിക്കുന്നു. ഇത് പിന്നീട് ക്രിക്കറ്റ് വിട്ട് മറ്റ് ജോലികള്‍ തിരയുമ്പോള്‍ അവര്‍ക്ക് തിരിച്ചടിയാവുന്നു എന്നും ദ്രാവിഡ് ചൂണ്ടിക്കാട്ടിയിരുന്നു.

വിവിധ കമ്പനികളില്‍ ഇന്റേണ്‍ണ്‍ഷിപ്പ്, പരിശീലനം, മറ്റ് വൊക്കേഷണല്‍ കോഴ്സുകള്‍ എന്നിവയിലൂടെ ഈ പ്രശ്നത്തില്‍ നിന്നും യുവ താരങ്ങളെ സഹായിക്കുവാനാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് ബിസിസിഐ വ്യക്തമാക്കി. 17നും 21 വയസിനും ഇടയില്‍ പ്രായമുള്ള താരങ്ങള്‍ക്കായിരിക്കും ഇങ്ങനെ പരിശീലനം നല്‍കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍