UPDATES

കായികം

രാജസ്ഥാന്‍ റോയല്‍സിനെതിരെ തോല്‍വി; നൈറ്റ് റൈഡേഴ്‌സിന്റെ പ്ലേ ഓഫ് സാധ്യത മങ്ങി

ദിനേശ് കാര്‍ത്തിക്കിന്റെ പ്രകടനമാണ് കൊല്‍ക്കത്തയെ മികച്ച സ്‌കോറിലെത്തിച്ചത്

ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ മൂന്ന് വിക്കറ്റിന് പരാജയപ്പെട്ട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. നായകന്‍ ദിനേശ് കാര്‍ത്തിക്കിന്റെ ബാറ്റിംഗ് മികവില്‍ 20 ഓവറില്‍ കൊല്‍ക്കത്ത 175 റണ്‍സ് നേടിയപ്പോള്‍ അജിങ്ക്യാ രഹാനെ, സഞ്ജു സാംസണ്‍, റിയാന്‍ പരാഗ് എന്നിവരിലൂടെ രാജസ്ഥാന്‍ വിജയലക്ഷ്യത്തിലെത്തി. സ്‌കോര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 20 ഓവറില്‍ 175/6, രാജസ്ഥാന്‍ റോയല്‍സ് ഓവറില്‍ 19.2 ഓവറില്‍ 177/7. ഇതോടെ ഐപിഎല്ലില്‍ തുടര്‍ച്ചയായ ആറാം തോല്‍വി വഴങ്ങിയ കൊല്‍ക്കത്തയുടെ പ്ലേ ഓഫ് സാധ്യതയും മങ്ങി.

രഹാനെയും(34),സഞ്ജുവും(22) എന്നിവര്‍ മികച്ച തുടക്കമാണ് രാജസ്ഥാന് നല്‍കിയത്. പിന്നീട് കൊല്‍ക്കത്ത സ്പിന്നിലൂടെ കളി തിരിച്ച് പിടിച്ചു.
പതിനാറാം ഓവറില്‍ 123/6 ലേക്ക് കൂപ്പുകുത്തിയ രാജസ്ഥാന്‍ തോല്‍വി മുന്നില്‍ കണ്ടെങ്കിലും റയാന്‍ പരാഗും(47) ജോഫ്ര ആര്‍ച്ചറും 12 പന്തില്‍ 27 നോട്ടൗട്ട് ചേര്‍ന്ന് രാജസ്ഥാനെ ലക്ഷ്യത്തിലേക്ക് അടുപ്പിച്ചു. പത്തൊമ്പതാം ഓവറില്‍ പരാഗ് ഹിറ്റ് വിക്കറ്റായി പുറത്താവുമ്പോള്‍ രാജസ്ഥാന്‍ വിജയം ഉറപ്പിച്ചിരുന്നു. അവസാന ഓവറില്‍ ജയത്തിലേക്ക് ഒമ്പത് റണ്‍സായിരുന്നു രാജസ്ഥാന് വേണ്ടിയിരുന്നത്. പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ ആദ്യ പന്തില്‍ ബൗണ്ടറിയും രണ്ടാം പന്തില്‍ സിക്‌സറും നേടി ജോഫ്ര ആര്‍ച്ചര്‍ രാജസ്ഥാനെ വിജയത്തിലെത്തിച്ചു. നേരത്തെ കൊല്‍ക്കത്തന്‍ നിരയില്‍ അവസാന നാല് ഓവറില്‍ 60 റണ്‍സടിച്ച ദിനേശ് കാര്‍ത്തിക്കിന്റെ പ്രകടനമാണ് കൊല്‍ക്കത്തയെ മികച്ച സ്‌കോറിലെത്തിച്ചത്. 50 പന്തില്‍ 97 റണ്‍സുമായി കാര്‍ത്തിക് കൊല്‍ക്കത്തയുടെ ടോപ് സ്‌കോററായി. ഒന്‍പത് സിക്സുകളാണ് ഡികെയുടെ ബാറ്റില്‍ നിന്ന് പറന്നത്. കാര്‍ത്തിക്കിനൊപ്പം റിങ്കു സിംഗ്(3)പുറത്താകാതെ നിന്നു.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍