UPDATES

കായികം

ജസ്പ്രീത് ബുംറയേക്കാള്‍ വലിയ അപകടകാരിയോ? അത്ഭുതപ്പെടുത്തുന്ന സ്വിങുമായി പത്തൊന്‍പതുകാരന്‍

വിനു മങ്കാഡ് ട്രോഫി മേഖലാ മത്സരത്തിലെ ഏറ്റവും വലിയ വിക്കറ്റ്വേട്ടക്കാരനാണ് റെക്സ്.

ഇന്ത്യന്‍ ക്രിക്കറ്റില്‍ ജസ്പ്രീത് ബുംറയ്ക്ക് ശേഷം എതിരാളികള്‍ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്ന പുതിയ സൂപ്പര്‍ പേസര്‍ എത്തുന്നു. അവിശ്വസനീയമായ സ്വിങ് വിസ്മയവുമായി  പത്തൊന്‍പതുകാരനായ റെക്‌സിന്റെ വിക്കറ്റ് നേട്ടങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഇടകൈയന്‍ ബൗളറായ റെക്‌സ് ഇര്‍ഫാന്‍ പഠാന്റെ പിന്‍ഗാമിയെന്ന് വിശേഷിപ്പിക്കുന്നവരുമുണ്ട്

മണിപ്പൂരില്‍ നിന്ന് ആദ്യമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ജെഴ്‌സിയണിയുന്ന താരം അങ്ങനെ ആയിരുന്നു റെക്സ് ഇന്ത്യയുടെ അണ്ടര്‍ 19 ടീമിലെത്തിയത്.എന്നാല്‍ ബൗളിംഗിലെ താരത്തിന്റെ അവസ്മരണീയമായ പ്രകടനം സ്വിങ് സ്‌പെഷ്യലിസ്റ്റ് എന്ന പേരിനും അര്‍ഹനാക്കി. കുച്ച് ബിഹാര്‍ ട്രോഫിയില്‍ അരുണാചല്‍ പ്രദേശിനെതിരായ മത്സരത്തില്‍ പത്ത് വിക്കറ്റ് വീഴ്ത്തിയാണ് റെക്സ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടെസ്റ്റ് കളിക്കുന്ന അണ്ടര്‍ 19 ടീമിലേയ്ക്കുള്ള ടിക്കറ്റ് സ്വന്തമാക്കിയത്. അന്ന് 9.5 ഓവര്‍ എറിഞ്ഞ് വെറും പതിനൊന്ന് റണ്‍സ് മാത്രം വിട്ടുകൊടുത്താണ് റെക്‌സ് മുഴുവന്‍ വിക്കറ്റുകളും പിഴുതത്. ബിസിസിഐ. നേരത്തെ പങ്കുവച്ച
താരത്തിന്റെ വീഡിയോ ഏറ്റെടുത്ത് ലോകകപ്പ് വേളയില്‍ വൈറലാക്കിയിരിക്കുകയാണ് ആരാധകര്‍.

ഇംഫാലിലെ ട്രക്ക് ഡ്രൈവറുടെ മകനായി സഗൊബന്ദ് മൊയിരാങ് ഹനുബവ ഗ്രാമത്തില്‍ ജനിച്ച റെക്സ് പതിനൊന്നാം വയസ്സിലാണ് ക്രിക്കറ്റ് കളിച്ചുതുടങ്ങിയത്. സാമ്പത്തിക ഞെരുക്കങ്ങള്‍ക്കിടയിലും ക്രിക്കറ്റ് കളിക്കാനുള്ള റെക്‌സിന്റെ ആഗ്രഹം അച്ഛന്‍ നിറവേറ്റി കൊടുത്തു. റോഹെന്‍ഡ്രോ സിങ് എന്ന പരിശീലകനാണ് റെക്‌സിന്റെ സ്വിങ്ങിന്റെ മികവ് ആദ്യം തിരിച്ചറിഞ്ഞത്. വിജയ് ഹസാരെ ട്രോഫിയിലാണ് ആദ്യമായി മണിപ്പൂരിനുവേണ്ടി റെക്‌സ് കളിച്ചത്. കഴിഞ്ഞ സീസണില്‍ രഞ്ജിയിലും അരങ്ങേറി. വിനു മങ്കാഡ് ട്രോഫി മേഖലാ മത്സരത്തിലെ ഏറ്റവും വലിയ വിക്കറ്റ്വേട്ടക്കാരനാണ് റെക്സ്. പതിനൊന്ന് മത്സരങ്ങളില്‍ നിന്ന് 28 വിക്കറ്റുകളാണ് റെക്സ് തന്റെ സ്വിങ് കൊണ്ട് വീഴ്ത്തിയത്. കുച്ച് ബിഹാര്‍ ട്രോഫിയിലെ പെയര്‍ഫെക്റ്റ് ടെന്നോടെ ദേശീയ സെലക്ടര്‍മാരുടെ കണ്ണിലുടക്കുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍