UPDATES

കായികം

വനിതാ ക്രിക്കറ്റ് ടീമില്‍ വിവാദം വിട്ടൊഴിയുന്നില്ല: പരിശീലകനാകാന്‍ വീണ്ടും രമേഷ് പവാര്‍

ലോകകപ്പില്‍ നിന്നും ഇന്ത്യ പുറത്തായ ശേഷം ഗുരുതര ആരോപണങ്ങളാണ് മിതാലി പവാറിനെതിരേ ഉന്നയിച്ചത്.

വിവാദങ്ങള്‍ കത്തുന്നതിനിടെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാന്‍ വീണ്ടും താല്‍പര്യം അറിയിച്ച് മുന്‍ പരിശീലകന്‍ രമേഷ് പവാര്‍. വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന ട്വന്റി20 ലോകകപ്പിനിടെ മുന്‍ ക്യാപ്റ്റനും സൂപ്പര്‍ താരമായ മിതാലി രാജും കോച്ചായിരുന്ന രമേഷ് പവാറും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പുറത്തുവന്നിരുന്നു. ഇതേ തുടര്‍ന്ന് പവാറിനെതിരേ മിതാലിയും മിതാലിക്കെതിരേ പവാറും ആരോപണങ്ങളുന്നയിച്ചിരുന്നു. താല്‍ക്കാലിക കോച്ചായിരുന്ന പവാര്‍ കാലാവധിക്കു ശേഷം പടിയിറങ്ങിയതോടെ പുതിയ കോച്ചിനായി ബിസിസിഐ അപേക്ഷ ക്ഷണിച്ചിരുന്നു. ഇതിനിടെയതാണ് പരിശീലകനാകാന്‍ വീണ്ടും താത്പര്യം അറിയിച്ച് പവാര്‍ രംഗത്തെത്തിയതായി റിപോര്‍ട്ടുകള്‍ പുറത്തു വന്നത്.

വനിതാ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെയും വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാനയുടെയും പിന്തുണയാണ് പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നല്‍കാന്‍ പവാറിനെ പ്രേരിപ്പിച്ചതെന്നാണ് വിവരം. ലോകകപ്പിന്റെ സെമി ഫൈനലില്‍ സീനിയര്‍ താരം മിതാലിയെ പുറത്തിരുത്തിയതുമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ പൊട്ടിത്തെറിയുണ്ടാക്കുന്നതിന് കാരണമായത്.

ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതും വൈസ് ക്യാപ്റ്റന്‍ സ്മൃതിയും നല്‍കിയ അകമഴിഞ്ഞ പിന്തുണയാണ് വീണ്ടും പരിശീകസ്ഥാനത്തേക്കു അപേക്ഷ നല്‍കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നു 40 കാരനായ പവാറും വ്യക്തമാക്കുന്നു. അവരെ നിരാശരാക്കാന്‍ ആഗ്രഹിക്കുന്നില്ല. ഇതേ തുടര്‍ന്നാണ് പരിശീലകനാകാന്‍ വീണ്ടും അപേക്ഷ നല്‍കിയതെന്നും പവാര്‍ പറഞ്ഞു. പവാറിനെക്കൂടാതെ മറ്റാരൊക്കെ അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് അവസാന തിയ്യതിയായ 14നു ശേഷം മാത്രമേ വ്യക്തമാകു.

ലോകകപ്പില്‍ നിന്നും ഇന്ത്യ പുറത്തായ ശേഷം ഗുരുതര ആരോപണങ്ങളാണ് മിതാലി പവാറിനെതിരേ ഉന്നയിച്ചത്. തന്റെ കരിയര്‍ തകര്‍ക്കാന്‍ പവാറും ഭരസമിതി അംഗമായ ഡയാന എഡുല്‍ജിയും ശ്രമിക്കുന്നുണ്ടെന്നും പക്ഷപാതപരമായാണ് അവരുടെ പെരുമാറ്റമെന്നും മിതാലി ആരോപിച്ചിരുന്നു. എന്നാല്‍ ഇതിനു പിന്നീട് പവാര്‍ ബിസിസിഐക്കു വിശദീകരണവും നല്‍കി. ലോകകപ്പില്‍ ഓപ്പണിങ് സ്ഥാനം നല്‍കാത്തതിനെ തുടര്‍ന്ന് മിതാലി വിരമിക്കുമെന്ന് ഭീഷണി മുഴക്കിയെന്നും ഇത് ടീമിനെയാകെ ഉലച്ചുവെന്നും പവാര്‍ ആരോപിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍