UPDATES

വീഡിയോ

ഗുജറാത്ത് താരങ്ങളെ കൂടാരം കയറ്റി രഞ്ജി ട്രോഫിയില്‍ ചരിത്രമെഴുതിയ കേരളം/ വീഡിയോ

195 റണ്‍സ് വിജയലക്ഷ്യവുമായി മൂന്നാം ദിനം രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിനെ പേസര്‍മാരുടെ മികവില്‍ കേരളം 81 റണ്‍സിന് എറിഞ്ഞിടുകയായിരുന്നു.

രഞ്ജി ചരിത്രത്തില്‍ ആദ്യമായി സെമിയിലെത്തി ചരിത്രം കുറിച്ച കേരള താരങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരുടെ അഭിനന്ദനങ്ങള്‍ എത്തിയിരിക്കുകയാണ്. ക്വാര്‍ട്ടറില്‍ ഗുജറാത്തിനെ വീഴ്ത്തിയായിരുന്നു കേരളത്തിന്റെ ചരിത്ര നേട്ടം. 195 റണ്‍സ് വിജയലക്ഷ്യവുമായി മൂന്നാം ദിനം രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിനെ പേസര്‍മാരുടെ മികവില്‍ കേരളം 81 റണ്‍സിന് എറിഞ്ഞിടുകയായിരുന്നു. 114 റണ്‍സിന്റെ ജയത്തോടെയാണ് കേരളം സെമിയില്‍ പ്രവേശിച്ചത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ബേസില്‍ തമ്പിയും നാല് വിക്കറ്റെടുത്ത സന്ദീപ് വാര്യരും ചേര്‍ന്നാണ് ഗുജറാത്തിനെ തകര്‍ത്തത്. സ്‌കോര്‍ കേരളം 185/9, 162, ഗുജറാത്ത് 171,81. ഗുജറാത്ത് താരങ്ങളെ കൂടാരം കയറ്റി അയ്ക്കുന്ന കേരള ബൗളര്‍മാരുടെ മിന്നുന്ന പ്രകടനം കാണാം..

രഞ്ജി ട്രോഫിയില്‍ ചരിത്രം കുറിച്ച് കേരളം സെമിയിലെത്തി; രണ്ടാം ഇന്നിംഗ്‌സില്‍ ഗുജറാത്തിനെ 81 റണ്‍സില്‍ വീഴ്ത്തി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍