UPDATES

കായികം

63 റൺസിന്‌ ഓൾ ഔട്ട് : രൺജി ട്രോഫിയിൽ മധ്യപ്രദേശിനെതിരെ കേരളത്തിന് ദയനീയ തുടക്കം

നാല് വിക്കറ്റ് വീഴ്ത്തിയ ആവേശ് ഖാനും മൂന്ന് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് സെന്നുമാണ് കേരള ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്.

രഞ്ജിയില്‍ തകര്‍പ്പന്‍ പ്രകടനത്തോടെ ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാം സ്ഥാനത്തെത്തിയ കേരളത്തിന് നാലാം മത്സരത്തില്‍ തിരിച്ചടി. മധ്യപ്രദേശിനെതിരെ ടോസ് നേടി ബാറ്റ് ചെയ്ത കേരളം 63 റണ്‍സിന് പുറത്തായി.  നാല് വിക്കറ്റ് വീഴ്ത്തിയ ആവേശ് ഖാനും മൂന്ന് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് സെന്നുമാണ് കേരള ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത നായകന്‍ സച്ചിന്‍ ബേബിയുടെ കണക്കുകൂട്ടലുകള്‍ എല്ലാം തെറ്റി. മൂന്നാം ഓവറില്‍ കേരളത്തിന്റെ ടീം സ്‌കോര്‍ ഏഴില്‍ നില്‍ക്കെ ആദ്യ വിക്കറ്റ് നഷ്ടമായി. പുറത്തായതാകട്ടെ കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ കേരളത്തിന് വിജയം സമ്മാനിച്ച ജലജ് സക്‌സേന. പിന്നാലെ കേരള താരങ്ങള്‍ ഓരോരുത്തരായി കൂടാരം കയറി. കേരള സ്‌കോറേഴ്‌സ് അരുണ്‍ കാര്‍ത്തിക് (6), ജലജ് സക്‌സേന (2), രോഹന്‍ പ്രേം (0), സഞ്ജു സാംസണ്‍ (2), സച്ചിന്‍ ബേബി (7), ജഗദീഷ് (10), വിഷ്ണു വിനേദ് (16), ബേസില്‍ തമ്ബി (4), അക്ഷയ് ചന്ദ്രന്‍ (16), കെ സി അക്ഷയ് (0), സന്ദീപ് വാര്യര്‍ (0).

16 റണ്‍സ് വീതമെടുത്ത അക്ഷയ് ചന്ദ്രനും വിഷ്ണു വിനോദും 10 റണ്‍സെടുത്ത വിഎ ജഗതീഷുമാണ് കേരള നിരയില്‍ രണ്ടക്കം കടന്ന ബാറ്റ്സ്മാന്‍മാര്‍. ആദ്യ മത്സരത്തില്‍ ഹൈദരാബാദിനോട് സമനില നേടിയ കേരളം, അടുത്ത രണ്ട് മത്സരങ്ങളും ജയിച്ചിരുന്നു. ആന്ധ്രപ്രദേശിനെതിരെയും ബംഗാളിനെതിരെയുമായിരുന്നു കേരളത്തിന്റെ വിജയം. നിലവില്‍ മൂന്ന് കളികളില്‍ നിന്ന് 13 പോയിന്റുമായി എലൈറ്റ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ് കേരളം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍