UPDATES

കായികം

അയര്‍ലന്‍ഡിനെതിരെ ചരിത്ര വിജയം നേടിയ അഫ്ഗാന് ആഹ്ലാദിക്കാന്‍ ഒരു കാര്യം കൂടി

പാക്കിസ്ഥാന്‍ പേസര്‍ ഉമര്‍ ഗുല്ലാണ് മൂന്ന് ഫോര്‍മാറ്റുകളിലും അഞ്ച് വിക്കറ്റ് തികച്ച ആദ്യ ബൗളര്‍

അയര്‍ലന്‍ഡിനെതിരായ മത്സരത്തിലൂടെ ചരിത്രം ടെസ്റ്റ് ജയമാണ് അഫ്ഗാന്‍ പട സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിലെ തങ്ങളുടെ കന്നി ജയമാണ് അഫ്ഗാന്‍ ടീം നേടിയത്. ഈ മത്സരത്തില്‍ തന്നെ അഫ്ഗാന്‍ താരമായ റാഷിദ് ഖാനും മറ്റൊരു നേട്ടത്തിലെത്തിയിരിക്കുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മൂന്ന് ഫോര്‍മാറ്റുകളിലും അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടമാണ് താരം നേടിയത്. മത്സരത്തില്‍ അഞ്ച് വിക്കറ്റ് നേട്ടത്തോടെയാണ് റാഷിദ് ചരിത്രത്തില്‍ ഇടംപിടിച്ചത്. മൂന്ന് ഫോര്‍മാറ്റിലും അഞ്ച് വിക്കറ്റ് നേടുന്ന ഒന്‍പതാമത്തെ ബൗളര്‍ കൂടിയാണ് ഈ അഫ്ഗാന്‍ സ്പിന്നര്‍.

പാക്കിസ്ഥാന്‍ പേസര്‍ ഉമര്‍ ഗുല്ലാണ് മൂന്ന് ഫോര്‍മാറ്റുകളിലും അഞ്ച് വിക്കറ്റ് തികച്ച ആദ്യ ബൗളര്‍. ന്യൂസീലന്‍ഡിന്റെ ടിം സൗത്തി, ലങ്കയുടെ അജന്ത മെന്‍ഡിസ്, ദക്ഷിണാഫ്രിക്കയുടെ ഇമ്രാന്‍ താഹിര്‍, ഇന്ത്യന്‍ താരങ്ങളായ കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ബംഗ്ലാദേശിന്റെ ഷാക്കിബ് അല്‍ ഹസന്‍ എന്നിവരാണ് മൂന്ന് ഫോര്‍മാറ്റിലും അഞ്ച് വിക്കറ്റ് നേട്ടം നേരത്തെ സ്വന്തമാക്കിയവര്‍.

ഇവരില്‍ ഏറ്റവും പ്രായം കുറഞ്ഞ താരം റാഷിദ് ഖാനാണ്. 20 വയസും 178 ദിവസവും പ്രായമുള്ളപ്പോഴാണ് അഫ്ഗാന്‍ താരത്തിന്റെ നേട്ടം. അയര്‍ലന്‍ഡിന്റെ രണ്ടാം ഇന്നിംഗ്സില്‍ 82 റണ്‍സ് വഴങ്ങിയാണ് അഞ്ച് വിക്കറ്റ് കൊയ്തത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍