UPDATES

കായികം

രവിശാസ്ത്രി നല്ല കമന്റേറ്ററാണ് പക്ഷേ പരിശീലകനല്ല; സ്ഥാനമൊഴിയണമെന്ന് ചേതന്‍ ചൗഹാന്‍

1969 – 81 കളില്‍ 40 ടെസ്റ്റുകളില്‍ നിന്നായി 2,084 റണ്‍സ് നേടിയുട്ടുള്ള താരമാണ് ചൗഹാന്‍. ഏഴ് ഏകദിന മത്സരങ്ങളിലും ചൗഹാന്‍ ഇന്ത്യയ്ക്കുവേണ്ടി മൈതാനത്തിറങ്ങിയിട്ടുണ്ട്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ടീം ഇന്ത്യ ഏറ്റുവാങ്ങിയ സമ്പൂര്‍ണ പരാജയത്തിന്റെ ഉത്തരവാദിത്വം പരിശീലകന്‍ രവി ശാസ്ത്രിക്കെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ചേതന്‍ ചൗഹാന്‍. വിരാട് കോഹ്ലി നയിച്ച ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിനോട് 1-4 ന് പരാജയപ്പെ്തിന് പുറമെ ദക്ഷിണാഫ്രിക്കയിലും മോശം പ്രകടനമാണ് കാഴ്ചവച്ചത്. ഈ സാഹചര്യം കണക്കിലെടുത്ത് ഓസ്‌ട്രേലിയന്‍ പര്യടനത്തിന് മുന്‍പ് നിലവിലെ പരിശീലകന്‍ രവി ശാസ്ത്രിയെ സ്ഥാനത്തുനിന്നും പുറത്താക്കണമെന്നും ചൗഹാന്‍ പറയുന്നു. യുഎഇയില്‍ നടക്കുന്ന ഏഷ്യകപ്പ് മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമിനെ കുറിച്ച് വിലയിരുത്തുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം

വിദേശത്ത് കളിക്കുന്ന ഏറ്റവും നല്ല ടീമാണ് ഇപ്പോള്‍ ഇന്ത്യയക്കുള്ളതെന്ന രവിശാസ്ത്രിയുടെ അഭിപ്രായത്തോട് യോജിക്കുന്നില്ല. 1980 കളിലെ ഇന്ത്യന്‍ ടീമാണ് വിദേശ പര്യടനത്തില്‍ മികച്ച പ്രകടനം കാഴ്ച വച്ചിട്ടുള്ളത്. ശാസ്ത്രി ഒരു മികച്ച ക്രിക്കറ്റ് കമന്റേറ്ററാണ്, പരിശീലകനല്ല എന്ന് ഈ പരാജയങ്ങള്‍ വ്യക്തമായിരിക്കുകയാണ്. നവംബര്‍ മുതല്‍ ജനുവരി വരെ ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ക്രിക്കറ്റ് പരമ്പര ഇന്ത്യക്ക് നിര്‍ണായകമാണ്. തുടര്‍ച്ചയായ പരാജയം നേരിടുന്ന സ്ഥിതിയില്‍ മാറ്റംവരണം. വിദേശത്ത് പരമ്പരകള്‍ തോല്‍ക്കുന്ന പതിവ് രീതി കോലിയും കൂട്ടരും ആവര്‍ത്തിച്ചാല്‍ ടീമിലെ താരങ്ങളുടെ നിലനില്‍പിനെ തന്നെ ബാധിച്ചേക്കുമെന്നും ചൗഹാന്‍ പറഞ്ഞു. വരുന്ന ഏഷ്യാകപ്പ് മല്‍സരങ്ങളില്‍ ഇന്ത്യക്ക് നേട്ടം ഉണ്ടാക്കാന്‍ പരിചയ സമ്പന്നതയുടെയും യുവ നിരയുടെയുടെയും ബലം ആവശ്യമാണ്. ഈ സാഹചര്യം ഉടലെടുത്താല്‍ ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ കഴിഞ്ഞേക്കുമെന്നും അദ്ദേഹം പറയുന്നു.

1969 – 81 കളില്‍ 40 ടെസ്റ്റുകളില്‍ നിന്നായി 2,084 റണ്‍സ് നേടിയുട്ടുള്ള താരമാണ് ചൗഹാന്‍. ഏഴ് ഏകദിന മത്സരങ്ങളിലും ചൗഹാന്‍ ഇന്ത്യയ്ക്കുവേണ്ടി മൈതാനത്തിറങ്ങിയിട്ടുണ്ട്. സൗരവ് ഗാംഗുലി, വിരേന്ദര്‍ സെവാഗ്, സുനില്‍ ഗാവസ്‌കര്‍ എന്നിവക്ക് പിന്നാലെയാണ് ചൗഹാനും ശാസ്ത്രിയുടെ പരിശീലക സ്ഥാനത്തിനെതിരെ രംഗത്തെത്തിയിട്ടുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍