UPDATES

കായികം

ഇങ്ങനെ കളിച്ചാല്‍ പോര; പന്തിനെതിരെ രവി ശാസ്ത്രിയും

അശ്രദ്ധയോടെ കളിച്ച് വിക്കറ്റ് നഷ്ടപ്പെടുത്തുന്ന പന്തിന്റെ പ്രവൃത്തി ക്ഷമിക്കാനാകില്ലെന്നാണ് ശാസ്ത്രി പറയുന്നത്.

ഇന്ത്യയുടെ യുവവിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ഇന്ത്യന്‍ ടീമിലേക്ക് എത്തിയത് വലിയ പ്രതീക്ഷയോടെയായിരുന്നു. ധോണിക്ക് പകരക്കാരന്‍ എന്ന പോലെയാണ് പന്തിനെ ആരാധകര്‍ കണ്ടതും. എന്നാല്‍ തുടക്കത്തിലെ മികവ് ആവര്‍ത്തിക്കാന്‍ താരത്തിന് കഴിഞ്ഞില്ല. ഓരോ മത്സരം കഴിയും തോറും താരത്തിന്റെ ബാറ്റിംഗിലെ സ്ഥിരത ഇല്ലായ്മ പ്രശ്‌നമായി. ഇപ്പോഴിതാ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയും താരത്തിനെതിരെ തുറന്നടിച്ചിരിക്കുകയാണ്.

അശ്രദ്ധയോടെ കളിച്ച് വിക്കറ്റ് നഷ്ടപ്പെടുത്തുന്ന പന്തിന്റെ പ്രവൃത്തി ക്ഷമിക്കാനാകില്ലെന്നാണ് ശാസ്ത്രി പറയുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ കളിച്ചതുപോലെയുള്ള അനാവശ്യ ഷോട്ടുകള്‍ താരം ഓഴിവാക്കേണ്ടിയിരുന്നു. ടീമിന്റെ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ താരത്തിനു കഴിയുന്നില്ല. വിന്‍ഡീസ് പര്യടനത്തില്‍ പന്തിന്റെ ബാറ്റിങ് ശരിക്കും ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കി. പന്തിന് അസാമാന്യമായ കഴിവുണ്ടെന്നും എന്നാല്‍ ഷോട്ട് തിരഞ്ഞെടുക്കലും തീരുമാനമെടുക്കലും ക്രമീകരിക്കാന്‍ കഴിയുമെങ്കില്‍ അദ്ദേഹത്തെ തടയാന്‍ കഴിയില്ലെന്നും ശാസ്ത്രി പറഞ്ഞു.

അദ്ദേഹത്തിന്റെ ശൈലി മാറ്റുന്നതിനെക്കുറിച്ച് ആരും ചിന്തിക്കില്ല. വിരാട് പറഞ്ഞതുപോലെ, സാഹചര്യം വായിക്കുന്നതും മാച്ച് അവബോധവും ഷോട്ട് തിരഞ്ഞെടുപ്പും നിര്‍ണായകമാകും. ഒരു മോശം ഷോട്ട് കളിച്ചാല്‍ അത് സ്വയം നിങ്ങളെയല്ല, മറിച്ച് ടീമിനെയാണ് നിരാശരാക്കുന്നത്. ക്യാപ്റ്റന്‍ ഒരറ്റത്ത് ബാറ്റ് ചെയ്യുമ്പോള്‍ ശ്രദ്ധയോടെ പിന്തുണ നല്‍കി ബാറ്റ് ചെയ്യാനാണ് ശ്രമിക്കേണ്ടത്. ഗ്രൗണ്ടില്‍ സാഹചര്യത്തിനനുസരിച്ച് ബാറ്റ് ചെയ്യാനാണ് ശ്രമിക്കേണ്ടത്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞാല്‍ പന്തിനെ തടയിടാന്‍ കഴിയില്ല. താന്‍ എത്ര അപകടകാരിയാണെന്നു പന്ത് ലോകത്തിനു കാണിച്ചു കൊടുക്കാനുള്ള സമയമാണിത്.” ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍