UPDATES

സോഷ്യൽ വയർ

അശ്വിന്റെ മങ്കാദിങ് ആയുധമാക്കി കൊല്‍ക്കത്ത പോലീസിന്റെ ട്വീറ്റ്

പഞ്ചാബ് നായകനും സ്പിന്നറുമായ രവിചന്ദ്രന്‍ അശ്വിന്‍ രാജസ്ഥാന്‍ ബാറ്റ്‌സ്മാന്‍ ജോസ് ബട്‌ലറെ പുറത്താക്കിയതോടെയാണ് വിവാദമായത്
.

ഇന്ത്യന്‍ പ്രീമിയര്‍ ലിഗില്‍ വിവാദം സൃഷ്ടിച്ച മങ്കാദിങ്  ചര്‍ച്ചയാകുകയാണ്. ഐപിഎലില്‍ പഞ്ചാബ്- രാജസ്ഥാന്‍ മത്സരത്തിനിടെയായിരുന്നു വിവാദമുണ്ടാക്കിയ മങ്കാദിങ് പിറന്നത്. പഞ്ചാബ് നായകനും സ്പിന്നറുമായ രവിചന്ദ്രന്‍ അശ്വിന്‍ രാജസ്ഥാന്‍ ബാറ്റ്‌സ്മാന്‍ ജോസ് ബട്‌ലറെ പുറത്താക്കിയതാണ് വിവാദത്തിന് കാരണം.  മങ്കാദിങ്ങിനെ അനുകൂലിച്ചും എതിര്‍ത്തും ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചകള്‍ കൊണ്ടുപിടിക്കെ ക്രിക്കറ്റ് ലോകത്തിന് പുറത്ത് മങ്കാദിങ് ചര്‍ച്ചയാകുന്നത്. കൊല്‍ക്കത്ത പൊലീസാണ് രാജ്യത്ത് ഏറെ ചര്‍ച്ചയാവുന്ന ഈ വിഷയം ഇപ്പോള്‍ ട്രാഫിക് ബോധവത്കരണത്തിനായി ഉപയോഗപ്പെടുത്തുന്നത്.

ജോസ് ബട്ട്ലറെ അശ്വിന്‍ മങ്കാദിങ്ങിലൂടെ പുറത്താക്കുന്ന ഫോട്ടോയും, ട്രാഫിക് ബ്ലോക്കില്‍ ലൈന്‍ ക്രോസ് ചെയ്ത് നിര്‍ത്തിയിട്ടിരിക്കുന്ന കാറിന്റെ ഫോട്ടോയും ചേര്‍ത്താണ് കൊല്‍ക്കത്ത പൊലീസിന്റെ ട്വീറ്റ്. ക്രീസിലായാലും റോഡിലായാലും, വര മറികടന്നാല്‍ നിങ്ങള്‍ ദുഃഖിക്കും എന്നാണ് ഫോട്ടോയ്ക്കൊപ്പം കൊല്‍ക്കത്ത പൊലീസ് എഴുതിയിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍