UPDATES

കായികം

മികച്ച സ്പിന്നര്‍മാരുണ്ടായിട്ടും മായങ്ക് മാര്‍ക്കണ്ഡെയെ ടീമിലെടുത്തത് എന്തിനായിരുന്നു ? ആരാധകരുടെ ചോദ്യത്തിന് ഉത്തരമായി

ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം എന്നാണ് ദേശീയ സീനിയര്‍ ടീമിലേക്കുള്ള ക്ഷണത്തെ കുറിച്ച് മായങ്ക് മാര്‍ക്കണ്ഡെയുടെ പ്രതികരണം.

മികച്ച ഫോമില്‍ തുടരുന്ന സ്പിന്നര്‍മാരുണ്ടായിട്ടും ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ മായങ്ക് മാര്‍ക്കണ്ഡെയെ ടീമിലെടുത്തത് എന്തിനാണെന്നാണ് ആരാധകരുടെ ചോദ്യം. സ്പിന്നര്‍മാരായ യുസ്വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും ക്രുനാല്‍ പാണ്ഡ്യയും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിങ്ങനെ സൂപ്പര്‍ സ്പിന്നര്‍മാര്‍ ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവും കാത്തിരിക്കുന്നു. ഇതിനിടെയാണ് സെലക്ടറമാരുടെ ഞെട്ടിപ്പിക്കുന്ന തീരുമാനം.

ഇപ്പോള്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുന്നു മുഖ്യ സെലക്ടര്‍ എം എസ് കെ പ്രസാദ്. ‘മായങ്ക് മാര്‍ക്കണ്ഡെയെ ബാക്ക്അപ്പ് സ്പിന്നറായാണ് ടീമിലുള്‍പ്പെടുത്തിയത്. ഇന്ത്യ എ ടീമിലൂടെ മായങ്കിനെ വളര്‍ത്തിയെടുക്കുകയാണ്, ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ഇന്ത്യ എ ടീമിനായി അദ്ദേഹം അഞ്ച് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. അതാണ് ടീമിലെടുക്കാന്‍ കാരണമെന്ന്’ പ്രസാദ് പറഞ്ഞു.

ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം എന്നാണ് ദേശീയ സീനിയര്‍ ടീമിലേക്കുള്ള ക്ഷണത്തെ കുറിച്ച് മായങ്ക് മാര്‍ക്കണ്ഡെയുടെ പ്രതികരണം. 21 വയസ് മാത്രമാണ് താരത്തിനുള്ളത്. ഇംഗ്ലണ്ട് ലണ്‍സിനെതിരെ ഇന്ത്യ എ കഴിഞ്ഞ ദിവസം തകര്‍പ്പന്‍ ജയം നേടിയപ്പോള്‍ മായങ്ക് 31 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു. ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സിനായി 14 മത്സരങ്ങളില്‍ നിന്ന് 15 വിക്കറ്റ് വീഴ്ത്തിയ താരമാണ് മായങ്ക്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍