UPDATES

കായികം

ഇന്ത്യയുടെ ബൗളിംഗ് കരുത്തിന് കൊടുക്കണം കൈയ്യടി: 34 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് പേസര്‍മാര്‍ തകര്‍ത്തത്

1984ല്‍ വെസ്റ്റ്ഇന്‍ഡീസിന്റെ ഇതിഹാസ താരങ്ങളായിരുന്ന മാല്‍ക്കോം മാര്‍ഷല്‍, ജോയല്‍ ഗാര്‍ണര്‍, മൈക്കല്‍ ഹോള്‍ഡിങ് എന്നിവര്‍ നേടിയത് 130 വിക്കറ്റുകളായിരുന്നു

കരുത്തേറിയ ഇന്ത്യന്‍ ബാറ്റിംഗ് നിരയെന്ന് പറഞ്ഞ് കേട്ടവരാകും ഒരു വലിയ ശതമാനം ക്രിക്കറ്റ് ആരാധകരും. മികച്ച ബാറ്റിംഗ് നിരയുടെ കരുത്തിലാണ് കൂടുതലും ഇന്ത്യ ജയിച്ചു കയറിയിട്ടുളളത്. എന്നാല്‍ ഇപ്പോള്‍ ചരിത്രം തിരുത്തപ്പെടുകയാണ്. ഇന്ത്യയുടെ ബൗളിംഗ് നിരയും കരുത്താര്‍ജിക്കുകയണെന്നാണ് മനസിലാക്കേണ്ടത്. അതിന് ഏറ്റവും നല്ല ഉദാഹരമാണ് ഓസ്‌ട്രേലിയയില്‍ നടന്നുകൊണ്ടിരിക്കുന്ന ടെസറ്റ് പരമ്പരകള്‍. ഓസീസിനെ അവരുടെ നാട്ടിലെത്തി ബാറ്റിംഗ് നിരയോടെപ്പം ഇന്ത്യന്‍ ബൗളിംഗ് നിരയും വെല്ലുവിളിക്കുകയാണ്.
സമീപ കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റില്‍ വന്‍ ചലനമുണ്ടാക്കുന്നത് ബൗളര്‍മാരാണെന്ന് തെളിയിക്കപ്പെടുകയാണ്. ബാറ്റിംഗ് നിര തകര്‍ത്താടിയ മത്സരങ്ങളില്‍ ഇന്ത്യ ജയത്തിനരികെ കൂപ്പുകുത്തി വീണ മത്സരങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ പത്തരമാറ്റ് മികവോടെ ഇന്ത്യയുടെ ബൗളിംഗ് കരുത്ത് തുടര്‍ച്ചയായി ടീമിന് ജയം സമ്മാനിക്കുന്നു.

ലോകത്തെവിടെ പോയും എതിരാളികളെ വെല്ലുവിളിക്കാന്‍ പാകത്തില്‍ ബൗളിംഗ് കരുത്ത് ഇന്ത്യ നേടിയെടുക്കുന്നു. മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ്മ, ജസ്പ്രീത് ബുംറ എന്നിവരാണ് ഇവരില്‍ മുന്നില്‍. ഒപ്പം ഉമേഷ് യാദവും ഭുവനേശ്വര്‍ കുമാറുമുണ്ട്. ഇപ്പോഴിതാ സഖ്യം(മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ്മ, ജസ്പ്രീത് ബുംറ) ഒരു റെക്കോര്‍ഡും ഇന്ത്യക്കായി നേടിത്തന്നിരിക്കുന്നു. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന പേസര്‍മാര്‍ എന്ന റെക്കോര്‍ഡാണ് മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ്മ, ജസ്പ്രീത് ബുംറ എന്നിവര്‍ സ്വന്തമാക്കിയത്. 2018ല്‍ ഇവര്‍ ഇതുവരെ വീഴ്ത്തിയത് 131 വിക്കറ്റുകളാണ്. 34 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് മൂവരും തകര്‍ത്തത്. 1984ല്‍ വെസ്റ്റ്ഇന്‍ഡീസിന്റെ ഇതിഹാസ താരങ്ങളായിരുന്ന മാല്‍ക്കോം മാര്‍ഷല്‍, ജോയല്‍ ഗാര്‍ണര്‍, മൈക്കല്‍ ഹോള്‍ഡിങ് എന്നിവര്‍ നേടിയത് 130 വിക്കറ്റുകളായിരുന്നു. മെല്‍ബണ്‍ ടെസ്റ്റില്‍ നാളെ കൂടി മത്സരമുള്ളതിനാല്‍ ഇന്ത്യന്‍ പേസര്‍മാരുടെ നേട്ടം ഉയരാനാണ് സാധ്യത. ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് രണ്ട് വിക്കറ്റുകള്‍ മാത്രമാണ്. ആദ്യ ഓവറുകള്‍ പേസര്‍മാര്‍ തന്നെ എറിയുമെന്നതിനാല്‍ വിക്കറ്റ് ലഭിക്കാനും സാധ്യത കൂടുതലാണ്.

2008ല്‍ ദക്ഷിണാഫ്രിക്കയുടെ മോര്‍ണെ മോര്‍ക്കല്‍, മഖായ എന്റിനി, ഡെയില്‍ സ്റ്റെയിന്‍ എന്നിവരാണ് മൂന്നാം സ്ഥാനത്ത്. 123 വിക്കറ്റുകളാണ് ഇവര്‍ വീഴ്ത്തിയത്. ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയത് ജസ്പ്രീത് ബുംറയാണ്. 9 ടെസ്റ്റുകളില്‍ നിന്നായി 46 വിക്കറ്റുകളാണ് താരത്തിന്റെ സമ്പാദ്യം. മുഹമ്മദ് ഷമിക്കും അത്ര തന്നെ വിക്കറ്റുകള്‍ ഉണ്ടെങ്കിലും 12 ടെസ്റ്റുകള്‍ വേണ്ടി വന്നു. 11 ടെസ്റ്റുകളില്‍ നിന്നായി 39 വിക്കറ്റുകളാണ് ഇഷാന്ത് ശര്‍മ്മ വീഴ്ത്തിയത്. ബോക്സിങ് ഡേ ടെസ്റ്റിലെ തകര്‍പ്പന്‍ പ്രകടനമാണ് ഈ നേട്ടത്തിലേക്ക് ഇന്ത്യന്‍ പേസര്‍മാരെ എത്തിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍