UPDATES

കായികം

ഓസീസ് തുടര്‍ച്ചയായ മൂന്ന് ലോകകപ്പുകള്‍ നേടിയതിന് പിന്നില്‍; റിക്കി പോണ്ടിംഗ് വെളിപ്പെടുത്തുന്നു

ഓസീസ് 1999, 2003, 2007 വര്‍ഷങ്ങളിലാണ് തുടര്‍ച്ചയായി ലോകകപ്പ് ജേതാക്കളായത്.

ലോകകപ്പ് ചരിത്രത്തില്‍ തുടര്‍ച്ചയായി മൂന്നു തവണ കിരീടം ഉയര്‍ത്തിയ ഏക ടീമാണ് ഓസ്‌ട്രേലിയ. കരുത്തേറിയ ബാറ്റിംഗ് നിരയും ബൗളിംഗ് നിരയും ഉണ്ടായിരുന്ന ഓസീസ് 1999, 2003, 2007 വര്‍ഷങ്ങളിലാണ് തുടര്‍ച്ചയായി ലോകകപ്പ് ജേതാക്കളായത്. റിക്കിപോണ്ടിംഗിന്റെ നായകത്വത്തിലായിരുന്നു രണ്ട് തവണയയും ഓസീസ് വിജയിച്ച് കയറിയത്.

ഇപ്പോള്‍ ഓസ്‌ട്രേലിയന്‍ ടീമിന്റെ സഹപരിശീലകനായ പോണ്ടിംഗ് ഓസീസിനെ തുടര്‍ച്ചയായ മൂന്ന് ലോകകപ്പുകള്‍ നേടാന്‍ സഹായിച്ച ഘടകമെന്താണെന്ന് വ്യക്തമാക്കുകയാണ്. ഓസീസ് ടീമിന്റെ ബൗളിംഗ് നിരയുടെ കരുത്താണ് തുടര്‍ച്ചയായി മൂന്ന് ലോകകപ്പുകള്‍ സമ്മാനിച്ചതിന് പിന്നിലെന്ന് പോണ്ടിംഗ് പറയുന്നു.

ഏറ്റവും മികച്ച ബോളിംഗ് നിരയും ടീം സ്പിരിറ്റും ഒത്തുചേര്‍ന്നപ്പോള്‍ ലോകത്തെ ഏറ്റവും മികച്ച ടീമായി തങ്ങള്‍ മാറി. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ, ‘എന്റെ അഭിപ്രായത്തില്‍ ഓസ്‌ട്രേലിയ ആ കാലഘട്ടത്തിലെ ഏറ്റവും മികച്ച ടീമായിരുന്നു. ഞങ്ങള്‍ക്കുണ്ടായിരുന്നത് അന്നത്തെ ഏറ്റവും മികച്ച ബോളര്‍മാരായിരുന്നു. കരുത്തുറ്റ ബോളിംഗ് നിരയും, അതിനൊപ്പം മികച്ച ടീം സ്പിരിറ്റും ഒത്തുചേര്‍ന്നപ്പോള്‍ ഓസീസ് അതിശക്തരായി. ആദ്യ രണ്ട് ലോകകപ്പുകളില്‍ (1999, 2003) ഓസീസ് ടീമില്‍ കളിച്ചത് ഏറെക്കുറെ ഒരേ താരങ്ങള്‍ തന്നെയായിരുന്നു. തുടര്‍ച്ചയായ വിജയങ്ങള്‍ നേടുന്നതിനും ഇതും ഒരു കാരണമായിരുന്നു പോണ്ടിംഗ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍