UPDATES

കായികം

കളിക്കളത്തിലെ സ്ലെഡ്ജിങ് കാര്യമായി; ഓസിസ് നായകന്റെ മക്കളെ നോക്കാന്‍ വീട്ടില്‍ എത്തി ‘ബേബി സിറ്റര്‍’ ഋഷഭ് പന്ത്

ഓസീസിനെതിരായ ഏകദിന ടീമില്‍ അംഗമല്ലാത്തതിനാല്‍ പന്തിനോട് തന്റെ മക്കളെ നോക്കാന്‍ വീട്ടില്‍ നില്‍ക്കുമോയെന്നും എങ്കില്‍ തനിക്കും ഭാര്യക്കും സിനിമയ്ക്കു പോവാമെന്നും പെയ്ന്‍ പന്തിനെ പരിഹസിച്ചിരുന്നു.

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം മുതല്‍ ക്രിക്കറ്റ് ലോകത്ത് വിവാദങ്ങള്‍ പുറത്തു വന്നു തുടങ്ങിയിരുന്നു. ആദ്യം ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്‌ലിയും ഓസീസ് നിരയില്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ടിം പെയ്നുമായുമാണ് ആദ്യ വിവാദം തലപൊക്കിയത്. പിന്നീട് ഓസ്‌ട്രേലിയന്‍ താരങ്ങളും ഒട്ടും പുറകില്‍ പോകാതെ ഇന്ത്യന്‍ താരങ്ങളും കളിക്കിടയിലുളള വാക് പോര് തുടര്‍ന്നു.

ഇന്ത്യന്‍ നിരയില്‍ യുവ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തും ഓസീസ് നിരയില്‍ ക്യാപ്റ്റ്നും വിക്കറ്റ് കീപ്പറുമായ ടിം പെയ്നുമാണ് സ്ലെഡ്ജിങില്‍ മുന്നിട്ടുനിന്നത്.  മെല്‍ബണില്‍ നടന്ന മൂന്നാം ടെസറ്റില്‍ പന്തും പെയ്നും വിക്കറ്റിന് പിന്നിലും മുന്നിലും നിന്ന് പരസ്പരം പ്രകോപനപരമായി സംസാരിച്ചിരുന്നു. ക്രിക്കറ്റ് ലോകത്ത് ഇവയെല്ലാം വലിയ വിവാദമാകുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴിതാ തങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത് കളിക്കിടയിലെ നേരംപോക്കായി കണ്ടാല്‍ മതിയെന്ന സൂചന നല്‍കി പെയ്നിന്റെ കുടുംബത്തെ നേരിട്ടെത്തി സൗഹൃദം പങ്ക്‌വെയ്ക്കുകയാണ് ഋഷഭ് പന്ത്.

മെല്‍ബണ്‍ ടെസ്റ്റിനിടെ പന്ത് ബാറ്റ് ചെയ്യുമ്പോള്‍ പെയ്ന്‍ പ്രകോപിപ്പിക്കാന്‍ പല ശ്രമങ്ങളും നടത്തിയിരുന്നു. ഓസീസിനെതിരായ ഏകദിന ടീമില്‍ അംഗമല്ലാത്തതിനാല്‍ പന്തിനോട് തന്റെ മക്കളെ നോക്കാന്‍ വീട്ടില്‍ നില്‍ക്കുമോയെന്നും എങ്കില്‍ തനിക്കും ഭാര്യക്കും സിനിമയ്ക്കു പോവാമെന്നും പെയ്ന്‍ പന്തിനെ പരിഹസിച്ചിരുന്നു. അന്നു കളിക്കളത്തില്‍ പ്രതികരിക്കാതിരുന്ന പന്ത് കഴിഞ്ഞ ദിവസം പെയ്ന്‍ ആവശ്യപ്പെട്ടതു പോലെ അദ്ദേഹത്തിന്റെ ഭാര്യയെയും കുട്ടികളെയും കാണാനെത്തിയത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.

പുതുക്കിയ ഐസിസി ടെസ്റ്റ് റാങ്കിംഗ്; നേട്ടമുണ്ടാക്കി ബുംറയും പാറ്റ് കമിന്‍സും

പെയ്നിന്റെ മക്കളില്‍ ഒരാളെയും തോളിലെടുത്തു പന്ത് നില്‍ക്കുന്ന ചിത്രം ഭാര്യ ബോണെ പെയ്നാണ് ഇന്‍സ്റ്റഗ്രാമിലൂടെ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ചിത്രം നിമിഷങ്ങള്‍ക്കകം ആരാധകര്‍ ഏറ്റെടുക്കയും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലുള്‍പ്പെടെ ഈ ചിത്രം തങ്ങളുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തു. മക്കളെ നോക്കാന്‍ ഏറ്റവും മികച്ച വ്യക്തിയെന്ന അടിക്കുറിപ്പോടെയാണ് പന്തിനൊപ്പമുള്ള ചിത്രം പെയ്നിന്റെ ഭാര്യ പോസ്റ്റ് ചെയ്തത്.

മെല്‍ബണ്‍ ടെസ്റ്റിനിടെ മക്കളെ നോക്കാന്‍ വരുമോയെന്ന് ചോദിച്ചു തന്നെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ച പെയ്നിനെ പന്തും ഓസീസിന്റെ രണ്ടാമിന്നിങ്സിനിടെ സ്ലെഡ്ജ് ചെയ്തിരുന്നു. പെയ്ന്‍ ബാറ്റ് ചെയ്യുന്നതിനിടെ സില്ലി പോയിന്റില്‍ ഫീല്‍ഡ് ചെയ്ത മായങ്ക് അഗര്‍വാളിനോടു പന്ത് പറഞ്ഞത് ഇങ്ങനെയായിരുന്നു. നമുക്കൊരു പ്രത്യേക അതിഥിയുണ്ട്. താല്‍ക്കാലിക ക്യാപ്റ്റനെക്കുറിച്ച് നിങ്ങള്‍ ആരെങ്കിലും കേട്ടിട്ടുണ്ടോ? ജഡേജ, നീ അദ്ദേഹത്തെ പുറത്താക്കാന്‍ പ്രത്യേകിച്ചൊന്നും ചെയ്യേണ്ടതില്ല. സംസാരിക്കുന്നതാണ് അദ്ദേഹത്തിനു ഇഷ്ടം. അദ്ദേഹത്തിന് അറിയാവുന്ന ഒരേയൊരു കാര്യവും അതു തന്നെയാണെന്നും പന്ത് തിരിച്ചടിച്ചിരുന്നു.


.

139 സെക്കന്റിന് 9 മില്യണ്‍ ഡോളര്‍ പ്രതിഫലം; ആരാധകരെ ത്രസിപ്പിച്ച് ഫ്ളോയിഡ് മെയ്വെതര്‍ ഇടിക്കൂട്ടില്‍ വീണ്ടും എത്തി

മലയാളികള്‍ക്ക് ആദരവുമായി ബയേണ്‍ മ്യൂണിക്ക്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍