UPDATES

കായികം

‘ബേബി സിറ്റര്‍’ പരസ്യ ചിത്രം; വിരേന്ദര്‍ സെവാഗിന് മറുപടിയുമായി റിഷഭ് പന്ത്

ണ്ട് ട്വന്റി20യിവും അഞ്ച് ഏകദിനങ്ങളുമാണ് ഓസ്ട്രേലിയ ഇന്ത്യയില്‍ കളിക്കുക.

‘ബേബി സിറ്റര്‍’ പരസ്യ ചിത്രത്തില്‍ അഭിനയിച്ച വിരേന്ദര്‍ സെവാഗിന് മറുപടിയുമായി റിഷഭ് പന്ത്. ആസ്‌ട്രേലിയന്‍ പര്യടനത്തിനിടെ റിഷഭ് പന്തും ക്യാപ്റ്റന്‍ ടിം പെയിനും തമ്മിലുണ്ടായ സ്ലെഡ്ജിംഗിനെ തുടര്‍ന്നുണ്ടായ ‘ബേബി സിറ്റര്‍’ പ്രയോഗം ഓര്‍മ്മപ്പെടുത്തുന്നതാണ് സെവാഗിന്റെ പരസ്യ ചിത്രം. ഇന്ത്യ-ആസ്‌ട്രേിയ ടി20 പരമ്പരക്കുള്ള പ്രമോഷനല്‍ വീഡിയോയിലാണ് സെവാഗ് ബേബി സിറ്റിംഗ് കൊണ്ട് ഓസീസിനെ ട്രോളിയത്. ആസ്‌ട്രേലിയന്‍ ജേഴ്‌സിയില്‍ പ്രത്യക്ഷപ്പട്ട കുട്ടികളെ പരിപാലിക്കുന്ന സെവാഗിന്റെ പരസ്യമാണ് പുറത്തു വന്നത്. ഇതിനോട് പ്രതികരിക്കുന്നതിനെടെയാണ് സെവാഗ് എല്ലാ കാര്യത്തിലും തനിക്ക് മാതൃകയായിരുന്നു എന്ന് റിഷഭ് പന്ത് പറഞ്ഞത്. ക്രിക്കറ്റിലും ബേബി സിറ്റിംഗിലും എപ്രകാരമായിരിക്കണം മികവ് കാണിക്കേണ്ടതെന്ന് വീരു പാജി തനിക്ക് കാണിച്ച് തന്നിരിക്കുന്നു എന്നും, വീരു ശരിക്കും ഒരു ഇന്‍സ്പിരേഷനുമാണെന്നായിരുന്നു പന്ത് പറയുന്നത്.

ആസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തില്‍ റിഷഭ് പന്ത് ബാറ്റ് ചെയ്യുന്നതിനിടെയാണ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ടിം പെയ്ന്‍, സ്ലെഡ്ജിംഗിന്റെ ഭാഗമായി ബേബി സിറ്റിംഗ് പ്രയോഗം നടത്തിയത്. തന്റെ വീട്ടിലേക്ക് പോരുന്നോ എന്നും, തന്റെ മക്കളുടെ അടുത്ത് അവരെ നോക്കി ഇരിക്കുകയാണെങ്കില്‍ തനിക്കും ഭാര്യക്കും പുറത്ത് പോയി വരാമായിരുന്നു എന്നുമാണ് പെയ്ന്‍ മത്സരത്തിനെടെ പന്തിനോട് പറഞ്ഞത്.

തുടര്‍ന്ന് ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി ഇരു ടീമുകള്‍ക്കുമായി നടത്തിയ ഒരു വിരുന്നിനിടെ ടിം പെയ്‌നിന്റെ ഭാര്യ ബോണി പെയിനിനൊപ്പം അവരുടെ കുട്ടികളെ എടുത്ത് നില്‍ക്കുന്ന ഫോട്ടോ എടുത്തായിരുന്നു പന്ത് സ്ലെഡ്ജിംഗിന് മറുപടി നല്‍കിയത്. ‘ബെസ്റ്റ് ബേബി സിറ്റര്‍’ എന്ന തലക്കെട്ടോടെ ബോണി പെയ്ന്‍ തന്നെ ഇത് ഷെയര്‍ ചെയ്തതോടെ ആരാധകരും അത് ഏറ്റെടുത്തു.

ഓസ്ട്രേലിയന്‍ ജേഴ്സി ധരിച്ച കുഞ്ഞുങ്ങള്‍ക്ക് സെവാഗ് ബേബിസിറ്ററായി വരുന്ന പരസ്യം ഇതിനോടകം തന്നെ ഇന്റര്‍നെറ്റില്‍ വൈറലായി കഴിഞ്ഞു. രണ്ട് ട്വന്റി20യിവും അഞ്ച് ഏകദിനങ്ങളുമാണ് ഓസ്ട്രേലിയ ഇന്ത്യയില്‍ കളിക്കുക. മത്സരങ്ങള്‍ ഫെബ്രുവരി 24ന് ആരംഭിക്കും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍