UPDATES

കായികം

പുതിയ ഇന്നിംഗ്‌സിന് തുടക്കം കുറിച്ച് രോഹിത് ശര്‍മ്മ

ഗ്രേറ്റര്‍ വണ്‍ഹോണ്‍ഡ് റൈനോസറസിനു വേണ്ടിയാണ് പുതിയ സംരഭം.

ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും ഒപ്പണിംഗ് ബാറ്റ്‌സ്മാനുമായ രോഹിത് ശര്‍മ്മ പുതിയ ഇന്നിംഗ്‌സിന് തുടക്കം കുറിച്ചിരിക്കുകയാണ്. കാണ്ടാമൃഗങ്ങള്‍ക്ക് വേണ്ടിയാണ് രോഹിത് പുതിയ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുന്നത്. വംശനാശം നേരിടുന്ന കാണ്ടാമൃഗങ്ങളുടെ സംരക്ഷണമാണ് ഇന്ത്യയുടെ ഏകദിന- ടി20 ടീം വൈസ് ക്യാപ്റ്റന്റെ ലക്ഷ്യം.

രോഹിത് ഫോര്‍ റൈനോസ് (Rohit4Rhinos) എന്നാണ് ക്യാപെയ്‌ന്റെ പേര്. ഒറ്റക്കൊമ്പന്‍ കാണ്ടാമൃമായ ഗ്രേറ്റര്‍ വണ്‍ഹോണ്‍ഡ് റൈനോസറസിനു വേണ്ടിയാണ് പുതിയ സംരഭം. വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ ഇന്ത്യയും അനിമല്‍ പ്ലാനറ്റും സംയുക്തമായി നടത്തുന്ന ബോധവത്ക്കരണ പരിപാടിയുടെ ഭാഗമാണ് സംരഭം. ഭൂമിയിലെ സഹജീവികളെ സംരക്ഷിക്കുക നമ്മുടെ കടമയാണെന്ന് രോഹിത് ശര്‍മ പറഞ്ഞു. കാണ്ടാമൃഗങ്ങളുടെ പരിപാലനത്തിന് തന്നെ കൊണ്ടാവുന്നതു ചെയ്യുമെന്നും ഈ ക്യാപെയ്‌ന്റെ ഭാഗമാകണമെന്നും രോഹിത് അഭ്യര്‍ത്ഥിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍