UPDATES

കായികം

രോഹിതിന്റെ സെഞ്ച്വറി നേട്ടമാക്കാനായില്ല; സിഡ്‌നിയില്‍ ഇന്ത്യ വീണു

ഉസ്മാന്‍ ഖവാജ, ഷോണ്‍ മാര്‍ഷ്, പീറ്റര്‍ഹാന്‍സ്‌കോമ്പ് എന്നിവര്‍ നേടിയ അര്‍ധ സെഞ്ച്വറികളുടെ മികവിലാണ് മികച്ച സ്‌കോറിലെത്തിയത്.

ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റ് പരമ്പരയില്‍ നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ ഏകദിന പരമ്പരയ്ക്കിറങ്ങിയ ഇന്ത്യക്ക് സിഡ്‌നിയില്‍ തോല്‍വിയോടെ തുടക്കം. ഇന്ത്യക്കെതിരെ 34 റണ്‍സിന്റെ വിജയമാണ് ഓസീസ് നേടിയത്. മത്സരത്തില്‍ ഓസീസ് ഉയര്‍ത്തിയ 289 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് തുടക്കത്തിലെ തകര്‍ച്ചയായിരുന്നു ഫലം.

മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ നാല് റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. തകര്‍ച്ചയില്‍ നിന്ന് കരകയറി നാലാംവിക്കറ്റില്‍ ഒത്തുചേര്‍ന്ന രോഹിത് ശര്‍മ്മയുടേയും, മഹേന്ദ്ര സിംഗ് ധോണിയും വിജയ പ്രതീക്ഷ നല്‍കിയെങ്കിലും 51 റണ്‍സിന് ധോണി മടങ്ങി. 96 പന്തുകള്‍ കളിച്ചായിരുന്നു ധോണിയുടെ ഇന്നിംഗ്‌സ്. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 137 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. പിന്നീട് വന്ന ദിനേശ് കാര്‍ത്തിക് 12 റണ്‍സ് മടങ്ങി ഒരു വശത്ത് ബാറ്റിംഗ് നിര തകരുമ്പോള്‍ പിടിച്ചു നിന്ന രോഹിത് തന്റെ 22 ാം സെഞ്ച്വറി തികച്ചു.

മൂന്നക്കം കടന്നതിന് ശേഷം ആക്രമിച്ച കളിച്ച രൊഹിത് വിജയം സമ്മാനിക്കുമെന്ന് കരുതിയെങ്കിലും 133 റണ്‍സില്‍ നില്‍ക്കെ സ്‌റ്റോനിയസിന്റെ പന്തില്‍ പുറത്താകുകയായിരുന്നു. അവിടെ നിന്ന് ഇന്ത്യ പരാജയത്തിലേക്ക് കൂപ്പ് കുത്തുകയായിരുന്നു. നാല് വിക്കറ്റെടുത്ത ജൈറിച്ചാര്‍ഡ്‌സണാണ് ഓസീസ് ബൗളിംഗ് നിരയില്‍ താരമായത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ, ഉസ്മാന്‍ ഖവാജ, ഷോണ്‍ മാര്‍ഷ്, പീറ്റര്‍ഹാന്‍സ്‌കോമ്പ് എന്നിവര്‍ നേടിയ അര്‍ധ സെഞ്ച്വറികളുടെ മികവിലാണ് മികച്ച സ്‌കോറിലെത്തിയത്. 73 റണ്‍സെടുത്ത ഹാന്‍സ്‌കോമ്ബാണ് ഓസീസ് ബാറ്റിംഗില്‍ തിളങ്ങിയത്. ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍