UPDATES

കായികം

ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മയെ കാത്തിരിക്കുന്നത് ടി20 ക്രിക്കറ്റിലെ ഒരു തകര്‍പ്പന്‍ റെക്കോര്‍ഡ്

നിലവില്‍ വിന്‍ഡീസ് വെടിക്കെട്ടുവീരന്‍ ക്രിസ് ഗെയിലിന്റേയും, ന്യൂസിലന്‍ഡ് സൂപ്പര്‍ താരം മാര്‍ട്ടിന്‍ ഗപ്തിലിന്റേയും പേരിലാണ് ഇക്കാര്യത്തിലെ റെക്കോര്‍ഡ്.

ഓസ്ട്രേലിയക്കെതിരെ വിശാഖപട്ടണത്ത് നടക്കാനിരിക്കുന്ന ആദ്യ ടി20 മത്സരത്തിനിറങ്ങുമ്പോള്‍ഇന്ത്യയുടെ ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മയെ കാത്തിരിക്കുന്നത് പുതിയൊരു റെക്കോര്‍ഡ്. ടി20 ക്രിക്കറ്റിലെ ഒരു തകര്‍പ്പന്‍ റെക്കോര്‍ഡ് തന്നെയാണ് താരം ലക്ഷ്യമിടുന്നത്. മത്സരത്തില്‍ രണ്ട് സിക്സറുകള്‍ നേടാന്‍ കഴിഞ്ഞാല്‍ അന്താരാഷ്ട്ര ടി20 യില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് രോഹിതിന് സ്വന്തമാകും. നിലവില്‍ വിന്‍ഡീസ് വെടിക്കെട്ടുവീരന്‍ ക്രിസ് ഗെയിലിന്റേയും, ന്യൂസിലന്‍ഡ് സൂപ്പര്‍ താരം മാര്‍ട്ടിന്‍ ഗപ്തിലിന്റേയും പേരിലാണ് ഇക്കാര്യത്തിലെ റെക്കോര്‍ഡ്.

56 മത്സരങ്ങളില്‍ 103 സിക്സറുകള്‍ നേടിയ ക്രിസ് ഗെയിലിന്റേയും, 76 മത്സരങ്ങളില്‍ ഇത്രയും സിക്സറുകളടിച്ച മാര്‍ട്ടിന്‍ ഗപ്തിലിന്റേയും പേരിലാണ് നിലവില്‍ അന്താരാഷ്ട്ര ടി20 യില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടിയ താരമെന്ന റെക്കോര്‍ഡ്. 93 ടി20 മത്സരങ്ങളില്‍ 102 സിക്സറുകള്‍ നേടിയ രോഹിത് ഈ നേട്ടത്തില്‍ ഗെയിലിനും, ഗപ്തിലിനും തൊട്ടുപിന്നാലെയുണ്ട്. അതേ സമയം ഇവര്‍ മൂന്ന് പേരെയും കൂടാതെ മറ്റ് താരങ്ങളാരും ടി20 യില്‍ 100 സിക്സറുകള്‍ അടിച്ചിട്ടില്ല. 92 സിക്സറുകള്‍ നേടിയ ന്യൂസിലന്‍ഡിന്റെ കോളിന്‍ മണ്‍റോയും, 91 സിക്സറുകളടിച്ച ബ്രെണ്ടന്‍ മക്കല്ലവുമാണ് ഈ നേട്ടത്തില്‍ രോഹിതിന് പിന്നിലുള്ളത്.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍