UPDATES

കായികം

സച്ചിന്‍-സെവാഗ് കൂട്ടുകെട്ടിനെ പിന്നിലാക്കി രോഹിത്-ധവാന്‍ സഖ്യം!

അതേസമയം, ഇന്ത്യയുടെ എക്കാലത്തെയും വലിയ ഓപ്പണിങ് സഖ്യമായ സച്ചിന്‍ ഗാംഗുലി കൂട്ടുകെട്ടിനെ മറികടക്കാന്‍ ഇവര്‍ക്ക് എളുപ്പത്തില്‍ സാധിക്കില്ല.

ഇന്ത്യന്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശിഖര്‍ ധവാനും ചേര്‍ന്നുള്ള കൂട്ടുകെട്ട് ഏകദിനത്തില്‍ ഇന്ത്യയുടെ മികച്ച ഓപ്പണിങ് കൂട്ടുകെട്ടുകളിലൊന്നിനെ മറികടന്നു. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – വീരേന്ദ്ര സെവാഗ് സഖ്യത്തിന്റെ പേരിലുണ്ടായിരുന്ന കൂട്ടുകെട്ടാണ് രോഹിത്തും ധവാനും മറികടന്നത്. സച്ചിനും സെവാഗും 2002ലാണ് ഒത്തുചേര്‍ന്നത്. പത്തുവര്‍ഷത്തോളം ഇരുവരും ഇന്ത്യയ്ക്കായി ഓപ്പണിങ് ബാറ്റിങ്ങിനിറങ്ങി. ഇക്കാലയളവില്‍ 3,919 റണ്‍സ് ആണ് ഇവര്‍ 93 ഇന്നിങ്‌സുകളില്‍നിന്നായി നേടിയത്. 12 സെഞ്ച്വറി കൂട്ടുകെട്ടുകളും പിറന്നു. രോഹിത്തും ധവാനും 2013ലെ ചാമ്പ്യന്‍സ് ട്രോഫി മുതലാണ് ഒരുമിച്ചുള്ള ബാറ്റിങ് ആരംഭിക്കുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ തന്നെ ഇരുവരും 13 സെഞ്ച്വറി കൂട്ടുകെട്ടുകളുണ്ടാക്കി.

വെസ്റ്റീന്‍ഡീസിനെതിരായ നാലാം ഏകദിനത്തിന് മുന്‍പ് സച്ചിന്‍ സെവാഗ് കൂട്ടുകെട്ടിനെ മറികടക്കാന്‍ 5 റണ്‍സ് കൂടിവേണമായിരുന്നു. ആദ്യ ഓവറില്‍ തന്നെ രോഹിത്തും ധവാനും ചേര്‍ന്ന് അത് സാധ്യമാക്കി. ഇരുവരും ചേര്‍ന്ന സഖ്യത്തിന്റെ ഉയര്‍ന്ന റണ്‍സ് 210 ആണ്. അതേസമയം, അതേസമയം, ഇന്ത്യയുടെ എക്കാലത്തെയും വലിയ ഓപ്പണിങ് സഖ്യമായ സച്ചിന്‍ ഗാംഗുലി കൂട്ടുകെട്ടിനെ മറികടക്കാന്‍ ഇവര്‍ക്ക് എളുപ്പത്തില്‍ സാധിക്കില്ല. സച്ചിനും ഗാംഗുലിയും ചേര്‍ന്ന് 8,227 റണ്‍സ് ആണ് സ്‌കോര്‍ ചെയ്തി്ട്ടുള്ളത്. 176 ഇന്നിങ്‌സുകളില്‍നിന്നായി 26 സെഞ്ച്വറി കൂട്ടുകെട്ടുമുണ്ടാക്കി.

അതേസമയം വിന്‍ഡിസിനെതിരെയുള്ള ഈ ഏകദിന പരമ്പരയില്‍ തന്നെ സച്ചിനെ മറികടന്ന് ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന ബഹുമതിയും രോഹിത് ശര്‍മ സ്വന്തം പേരിലാക്കിയിരുന്നു. സച്ചിന്‍ നേടിയ 195 സിക്‌സറുകളാണ് രോഹിത് മറികടന്നത്.

ഇന്നലെ നടന്ന മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 378 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് 36.2 ഓവറില്‍ 153 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. മത്സര ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ 2-1ന് മുന്നിലെത്തി. നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രോഹിത് ശര്‍മയുടെയും അംബാട്ടി റായിഡുവിന്റെയും സെഞ്ചുറികളുടെ മികവിലാണ് മികച്ച സ്‌കോര്‍ കുറിച്ചത്. 162 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 81 പന്തില്‍ 100 റണ്‍സെടുത്ത റായിഡു അവസാന ഓവറുകളില്‍ റണ്‍നിരക്കുയര്‍ത്താനുള്ള ശ്രമത്തില്‍ റണ്ണൗട്ടായി പുറത്തായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ വീഡിസിനെ തകര്‍ത്തത് നാലോവറില്‍ 11 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ഖലീല്‍ അഹമ്മദിന്റെ പ്രകടനമാണ്. സ്‌കോര്‍ ഇന്ത്യ 50 ഓവറില്‍ 377/5, വെസ്റ്റ് ഇന്‍ഡീസ് 36.2 ഓവറില്‍ 153.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍