UPDATES

കായികം

കോഹ്‌ലിയുടെ റെക്കോഡ് പഴങ്കഥയാക്കി രോഹിത് :പരമ്പര നേട്ടം സ്വന്തമാക്കി ഇന്ത്യ

കോഹ്‌ലി 62 മത്സരങ്ങളില്‍ നിന്ന് നേടിയ 2101 റണ്‍സാണ് രോഹിത് ഇന്നലെ മറികടന്നത്. 86 മത്സരങ്ങളില്‍ നിന്നാണ് രോഹിതിന് ഈ നേട്ടം സ്വന്തമാക്കാനായത്.

ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്‌ലിയെ ഞെട്ടിക്കുകയാണ് രോഹിത്ശര്‍മ്മ. ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന ബഹുമതിയാണ് കോഹ്‌ലിയെ പിന്നിലാക്കി രോഹിത് നേടിയത്. വിരാട് കോഹ്‌ലി 62 മത്സരങ്ങളില്‍ നിന്ന് നേടിയ 2101 റണ്‍സാണ് രോഹിത് ഇന്നലെ മറികടന്നത്. 86 മത്സരങ്ങളില്‍ നിന്നാണ് രോഹിതിന് ഈ നേട്ടം സ്വന്തമാക്കാനായത്. ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ലോകത്തിലെ രണ്ടാമത്തെ ബാറ്റ്‌സ്മാനാണ് രോഹിത് ശര്‍മ്മ.

ടി20 മത്സരങ്ങളില്‍ 2017നുശേഷം കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരവും രോഹിത് ശര്‍മയാണ്. 23 മത്സരങ്ങള്‍ കളിച്ച രോഹിത് 728 റണ്‍സ് നേടി ഒന്നാം സ്ഥാനത്തുണ്ട്. 19 മത്സരങ്ങളില്‍നിന്നായി 564 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് രണ്ടാമത്. 17 മത്സരങ്ങളില്‍നിന്നും 445 റണ്‍സ് നേടിയ വിരാട് കോലി അഞ്ചാം സ്ഥാനത്താണ്. ടി20യില്‍ രോഹിത് മികച്ച പ്രകടനമാണ് നടത്തുന്നതെന്ന് കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാണ്.

ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടിയ രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന ബഹുമതി ഇപ്പോള്‍ രോഹിത് ശര്‍മയ്ക്കാണ്. വെസ്റ്റിന്‍ഡീസിനെതിരെ തിരുവനന്തപുരത്ത് നടന്ന അഞ്ചാം ഏകദിന മത്സരത്തില്‍ തന്റെ 200-ാം സിക്സറും രോഹിത് പറത്തി. 211 സിക്സറുകള്‍ നേടിയ എംഎസ് ധോണിയുടെ പേരിലാണ് കൂടുതല്‍ സിക്സര്‍ നേടിയ ഇന്ത്യന്‍ കളിക്കാരന്റെ റെക്കോര്‍ഡ്.

ഇന്നലെ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയുയര്‍ത്തിയ 196 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വീഡിസിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 124 റണ്‍സെക്കാനേ ആയുള്ളൂ. നേരത്തെ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് 20 ഓവറില്‍ 195 റണ്‍സെടുത്തത്. തുടക്കത്തിലെ തകര്‍ന്നടിഞ്ഞ വിന്‍ഡീസ് വമ്പന്‍ തോല്‍വിയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ രോഹിത് ശര്‍മ്മയുടെ സെഞ്ച്വറിയാണ് ഇന്ത്യയെ വന്‍ സ്‌കോറിലെത്തിച്ചത്. 61 പന്തുകളില്‍ നിന്നും എട്ടു ബൗണ്ടറികളും ഏഴു സിക്സറുമടക്കം പുറത്താവാതെ 111 റണ്‍സാണ് ക്യാപ്റ്റന്‍ വാരിക്കൂട്ടിയത്. ശിഖര്‍ ധവാന്‍ 43 റണ്‍സെടുത്ത് പുറത്തായി. പരമ്പരയില്‍ ആദ്യ മത്സരം അഞ്ച് വിക്കറ്റിന് ഇന്ത്യ വിജയിച്ചിരുന്നു. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ന്റെ അപരാജിത ലീഡ് സ്വന്തമാക്കുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍