ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ സെമിയില്‍ പുറത്തായതിന് പിന്നാലെയാണ് ഇന്ത്യന്‍ ടീമില്‍ അഭിപ്രായ ഭീന്നതകള്‍ ഉണ്ടെന്നും രോഹിത്തും കോഹ്‌ലിയും രണ്ട് തട്ടിലാണെന്നുമുള്ള റിപോര്‍ട്ടുകള്‍ പുറത്ത് വന്നത്.
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും തമ്മില്‍ അഭിപ്രായ ഭിന്നതകളുണ്ടെന്ന റിപോര്‍ട്ടുകള്‍ക്ക് ശേഷം രോഹിത് ശര്‍മ്മയുടെ പ്രതികരണം എത്തിയിരിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരക്കായി ഇന്ത്യന്‍ ടീം അമേരിക്കയിലേക്ക് പുറപ്പെട്ടതിന് തൊട്ടുപിന്നാലെ ട്വീറ്റിലൂടെയാണ് രോഹിത് നിലപാട് അറിയിച്ചത്. ഞാനിറങ്ങുന്നത് എന്റെ ടീമിനായി മാത്രമല്ല, എന്റെ രാജ്യത്തിന് വേണ്ടികൂടിയാണെന്നാണ് രോഹിത് ട്വീറ്റ് ചെയ്തത്.
ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ സെമിയില്‍ പുറത്തായതിന് പിന്നാലെയാണ് ഇന്ത്യന്‍ ടീമില്‍ അഭിപ്രായ ഭിന്നതകള്‍ ഉണ്ടെന്നും രോഹിത്തും കോഹ്‌ലിയും രണ്ട് തട്ടിലാണെന്നുമുള്ള റിപോര്‍ട്ടുകള്‍ പുറത്ത് വന്നത്. ഇതിനിടെ രോഹിത് ഇന്‍സ്റ്റഗ്രാമില്‍ കോഹ്‌ലിയെയും ഭാര്യ അനുഷ്‌ക ശര്‍മയെയും പിന്തുടരുന്നത് നിര്‍ത്തിയത് വീണ്ടും അഭ്യൂഹങ്ങള്‍ക്ക് കാരണമായി. രോഹിയുമായി പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും തെറ്റായ റിപോര്‍ട്ടുകളാണ് പുറത്തു വന്നതെന്നുമാണ് കോഹ്‌ലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. പുറത്തുനിന്നുള്ളവര്‍ നുണ പ്രചരിപ്പിക്കുകയാണെന്നും സംശയമുള്ളവര്‍ക്ക് ടീമിന്റെ ഡ്രസ്സിംഗ് റൂമിലെത്തി അവിടുത്തെ സൗഹാര്‍ദ്ദപരമായ അന്തരീക്ഷം മനസിലാക്കാമെന്നും കോഹ്‌ലി പറഞ്ഞിരുന്നു.
I don’t just walk out for my Team. I walk out for my country. pic.twitter.com/S4RFkC0pSk
— Rohit Sharma (@ImRo45) July 31, 2019