ബാറ്റിങ്ങില്‍ കോഹ്‌ലി ഐപിഎല്ലിലും മികച്ച കളി പുറത്തെടുക്കുമ്പോള്‍ ക്യാപ്റ്റന്‍സിയിലെ പരാജയം ആണ് എടുത്തു കാണിക്കുന്നത്.
ഐപിഎലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയുള്ള മത്സരത്തില്‍ തോല്‍വി വഴങ്ങിയതോടെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന്റെ പ്ലേഓഫ് സാധ്യതകള്‍ അവസാനിച്ചിരിക്കുകയാണ്. ഡല്‍ഹിക്കെതിരെയുള്ള തോല്‍വി ബാംഗ്ലൂരിന് നാണക്കേടിന്റെ റെക്കോര്‍ഡ് ആണ് സമ്മാനിച്ചിരിക്കുന്നത്. 100 ട്വന്റി20 മത്സരങ്ങള്‍ തോല്‍ക്കുന്ന ടീമെന്ന നിര്‍ഭാഗ്യകരമായ റെക്കോര്‍ഡാണ് ബാംഗ്ലൂരിനെ തേടിയെത്തിരിക്കുന്നത്.
100 ട്വന്റി20 മത്സരങ്ങള്‍ തോല്‍ക്കുന്ന മൂന്നാമത്തെ ടീമാണ് ബാംഗ്ലൂര്‍. 112 തോല്‍വികളോടെ ഇംഗ്ലണ്ടിലെ മിഡിലെക്സും, 101 തോല്‍വിയോടെ ഡെര്‍ബിഷെയറുമാണ് തോല്‍വിയുടെ കാര്യത്തില്‍ ബാംഗ്ലൂരിന് മുന്നിലുള്ളത്. ബാറ്റിങ്ങില്‍ കോഹ്‌ലി ഐപിഎല്ലിലും മികച്ച കളി പുറത്തെടുക്കുമ്പോള്‍ ക്യാപ്റ്റന്‍സിയിലെ പരാജയം ആണ് എടുത്തു കാണിക്കുന്നത്. ബാംഗ്ലൂരിന്റെ 90 തോല്‍വികളിലും കോഹ് ലി ടീമിന്റെ ഭാഗമായിരുന്നു. ഐപിഎല്ലിന്റെ ചരിത്രത്തില്‍ മറ്റൊരു താരത്തിനും ഇത്രയും തോല്‍വികള്‍ നേരിടേണ്ടി വന്നിട്ടില്ല. ഐപിഎല്‍ പന്ത്രണ്ടാം സീസണിന്റെ തുടക്കത്തില്‍ തന്നെ തുടരെ നേരിട്ട ആറ് തോല്‍വികളാണ് ബാംഗ്ലൂരിന് വിനയായത്. തുടര്‍ച്ചയായ ആറു മത്സരങ്ങളിലെ പരാജയം എന്ന 2013ലെ ഡല്‍ഹിയുടെ റെക്കോര്‍ഡിനൊപ്പമെത്തി ബാഗ്ലൂര്‍.