UPDATES

കായികം

ധോണിയുടെ തകര്‍പ്പന്‍ ഇന്നിംഗ്‌സ് ചെന്നൈയെ രക്ഷിച്ചില്ല; അവസാന പന്തില്‍ ജയം പിടിച്ചെടുത്ത് കോഹ്‌ലിയും സംഘവും

അര്‍ധ സെഞ്ച്വറി നേടിയ പാര്‍ഥീവ് പട്ടേലിന്റെ (37 പന്തില്‍ 53) കരുത്തിലാണ് റോയല്‍ ചലഞ്ചേസ് ഭേദപ്പെട്ട സ്‌കോര്‍ നേടിയത്.

അവസാന പന്ത് വരെ ജയപ്രതീക്ഷകള്‍ മാറി മറഞ്ഞ മത്സരത്തില്‍ ചെന്നൈക്കെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേസിന് ഒരു റണ്‍സ് വിജയം. 161 റണ്‍സെന്ന വിജയ ലക്ഷ്യം പിന്‍തുടര്‍ന്ന ചെന്നൈയുടെ ഇന്നിംഗ്‌സ് 8 വിക്കറ്റിന് 160 റണ്‍സില്‍ അവസാനിച്ചു.

അവസാന ഓവറില്‍ 26 റണ്‍സ് വേണ്ടിടത്ത് നായകന്‍ ധോണി (48 പന്തില്‍ 84) സിക്‌സറുകളും ബൗണ്ടറികളും നേടി വിജയ പ്രതീക്ഷ നല്‍കിയെങ്കിലും ലക്ഷ്യം മറികടക്കാനായില്ല. അവസാന പന്തില്‍ കാര്യങ്ങള്‍ ബാംഗ്ലൂരിനെ തുണച്ചു. അവസാന ഓവര്‍ എറിഞ്ഞ ഉമേഷ് യാദവിനെ മൂന്ന് സിക്‌സറും ഒരു ബൗണ്ടറിയും പറത്തി ധോണി 24 റണ്‍സാണ് നേടിയത്. അമ്പാട്ടി റായിഡു 29 റണ്‍സുമായി പുറത്തായി. ബംഗളുരുവിനായി ഡെയ്ല്‍ സ്റ്റെയ്ന്‍, ഉമേഷ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍, നവ്ദീപ് സൈനിയും ചഹാലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ അര്‍ധ സെഞ്ച്വറി നേടിയ പാര്‍ഥീവ് പട്ടേലിന്റെ (37 പന്തില്‍ 53) കരുത്തിലാണ് റോയല്‍ ചലഞ്ചേസ് ഭേദപ്പെട്ട സ്‌കോര്‍ നേടിയത്. നായകന്‍ കോഹ്ലി 9 റണ്‍സെടുത്ത് പുറത്തായി. എബി ഡിവില്ലിയേഴ്‌സ് 25 റണ്‍സെടുത്തപ്പോള്‍ മൊഈന്‍ അലി 26ഉം അക്ഷ്ദീപ് നാഥ് 24ഉം റണ്‍സെടുത്തു. ചെന്നൈക്കായി ദീപക് ചഹാര്‍, രവീന്ദ്ര ജദേജ, ഡൈ്വന്‍ ബ്രാവോ എന്നിവര്‍ 2 വിക്കറ്റ് വീഴ്ത്തി. ഇമ്രാന്‍ താഹിര്‍ ഒരു വിക്കറ്റെടുത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍