കുട്ടിക്കാലം ഓര്‍മയിലേക്കെത്തുന്നു എന്ന പറഞ്ഞാണ് നെറ്റ്സില്‍ കാംബ്ലിക്ക് വേണ്ടി സച്ചിന്‍ പന്തെറിഞ്ഞത്.
ലോകക്രിക്കറ്റില്‍ ഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ബാറ്റിംഗിനെ പുകഴ്ത്താത്തവര്‍ കാണില്ല. ബാറ്റിംഗ് കൂടാതെ ബൗളിംഗിലും താരം പലപ്പോഴായി മികവ് പുറത്തെടുത്തിട്ടുണ്ട്. സ്പിന്‍ ബൗളിംഗിലൂടെ നിരവധി വിക്കറ്റുകളും കരിയറില്‍ താരം സ്വന്തമാക്കിയിട്ടുണ്ട്.
വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ സുഹൃത്ത് കാംബ്ലിക്കായി പന്തെറിയുന്ന സച്ചിന്റെ വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. നവി മുംബൈയിലെ ക്രിക്കറ്റ് അക്കാദമിയുടെ നെറ്റിലാണ് സച്ചിന്‍ വീണ്ടും പന്തെറിഞ്ഞത്. എന്നാല്‍ വീഡിയോക്ക് താഴെ സച്ചിനെ ട്രോളിയ ഐസിസിക്കെതിരെ താരം രംഗത്തു വന്നിരിക്കുകയാണ്.
കുട്ടിക്കാലം ഓര്‍മയിലേക്കെത്തുന്നു എന്ന് പറഞ്ഞാണ് നെറ്റ്സില്‍ കാംബ്ലിക്ക് വേണ്ടി സച്ചിന്‍ പന്തെറിഞ്ഞത്. പക്ഷേ ക്രീസ് ലൈനിന് പുറത്ത് വന്നായിരുന്നു സച്ചിന്റെ ഡെലിവറി. ഇത് കണ്ട ഐസിസി പിന്നാലെ കൂടി. അത് നോബോള്‍ ആണെന്ന് പറഞ്ഞാണ് ഐസിസി എത്തിയത്. അതിനൊപ്പം നോബോള്‍ വിധിക്കുന്ന അമ്പയര്‍ സ്റ്റീവ് ബക്നറിന്റെ ഫോട്ടോയും ഐസിസിയെ ഒപ്പം ചേര്‍ത്തിരുന്നു.
തന്റെ വിവാദ പുറത്താവലുകളില്‍ പങ്കുള്ള ബക്നറിനെ കുത്തിയാണ് സച്ചിന്‍ തിരിച്ചടിച്ചത്. ഇത്തവണയെങ്കിലും ഞാന്‍ ബാറ്റ് ചെയ്യുകയല്ല, ബൗള്‍ ചെയ്യുകയാണ് എന്ന ആശ്വാസമുണ്ട്. അമ്പയറുടെ തീരുമാനമാണ് അന്തിമമെന്നും എന്നും സച്ചിന്‍ പറയുന്നു. ആരാധകര്‍ സംസാരം ഏറ്റെടുത്തതോടെ ക്രിക്കറ്റ് ലോകത്തും ചര്‍ച്ച കൊണ്ടുപിടിക്കുകയാണ്.
Felt great to be back in the nets with @vinodkambli349 during the @tendulkarmga lunch break!
It sure took us back to our childhood days at Shivaji Park… ?Very few people know that Vinod & I have always been in the same team and never played against each other. #TMGA pic.twitter.com/DzlOm12SKa
— Sachin Tendulkar (@sachin_rt) May 11, 2019
Watch your front foot, @sachin_rt ? pic.twitter.com/eZ4N8mKGME
— ICC (@ICC) May 12, 2019
At least this time I am bowling and not batting ? .. umpire’s decision is always the final decision. ☝?
— Sachin Tendulkar (@sachin_rt) May 15, 2019
What a troll! Haha and what a choice of umpire by ICC. ?
— Chowkidar Vivek Rabara (@VivekRabara) May 15, 2019
Got goosebums when sach has batting? pic.twitter.com/ItXSPimXxf
— AnandTendulkar? (@TendulkarAnand) May 12, 2019