UPDATES

കായികം

‘മൈതാനത്തും ജീവിതത്തിലും നേര്‍ വഴി കാണിച്ചു’; അധ്യാപക ദിനത്തില്‍ അച്‌രേക്കറെ കുറിച്ച് സച്ചിന്‍

ഈ വര്‍ഷം ജനുവരിയിലാണ് അച്‌രേക്കര്‍ മരണത്തിന് കീഴടങ്ങിയത്.

ക്രിക്കറ്റിലൂടെ സച്ചിന്‍ തെന്‍ഡുല്‍ക്കറെ ലോകം കീഴടക്കാന്‍ സഹായിച്ചതില്‍ അദ്ദേഹത്തിന്റെ ഗുരുവായിരുന്ന രമാകാന്ത് അച്‌രേക്കര്‍ക്കുള്ള പങ്ക് വലുതാണ്. തന്നെ നേട്ടങ്ങള്‍ കൊയ്യാന്‍ പരിശീലിപ്പിച്ച വിടപറഞ്ഞു പോയ ഗുരുവിനെ അധ്യാപക ദിനത്തില്‍ ഓര്‍ക്കുകയാണ് സച്ചിന്‍.

‘അധ്യാപകര്‍ വിദ്യാഭ്യാസം മാത്രമല്ല മൂല്യങ്ങളും നല്‍കുന്നു. മൈതാനത്തും ജീവിതത്തിലും നേരായി കളിക്കാന്‍ അച്‌രേക്കര്‍ സര്‍ എന്നെ പഠിപ്പിച്ചു. എന്റെ ജീവിതത്തില്‍ അദ്ദേഹം നല്‍കിയ സമഗ്രമായ സംഭാവനയ്ക്ക് ഞാന്‍ എപ്പോഴും നന്ദിയുള്ളവനായിരിക്കും. അദ്ദേഹത്തിന്റെ പാഠങ്ങള്‍ ഇന്നും എന്നെ നയിക്കുന്നു,’ സച്ചിന്‍ ട്വീറ്റ് ചെയ്തു. ശിവാജി പാര്‍ക്കില്‍ അച് രേക്കര്‍ പകര്‍ന്നു നല്‍കിയ പാഠങ്ങളില്‍ നിന്നാണ് സച്ചിന്‍ ലോക ക്രിക്കറ്റിന്റെ നെറികയിലേക്ക് എത്തിയത്.

ഈ വര്‍ഷം ജനുവരിയിലാണ് അച്‌രേക്കര്‍ മരണത്തിന് കീഴടങ്ങിയത്. ഗുരുവിന്റെ മരണത്തില്‍ അനുശോചനം അറിയിച്ചുള്ള സച്ചിന്റെ ട്വീറ്റ് അന്നും ശ്രദ്ധ നേടിയിരുന്നു. ഇങ്ങനെ ആയിരുന്നു സച്ചിന്റെ ട്വീറ്റ്. ‘സ്വര്‍ഗത്തിലെ ക്രിക്കറ്റിനെ അച്‌രേക്കര്‍ സാറിന്റെ സാന്നിധ്യം സമ്പന്നമാക്കും. അദ്ദേഹത്തിന്റെ പല വിദ്യാര്‍ത്ഥികളെയും പോലെ, സാറിന്റെ മാര്‍ഗനിര്‍ദേശപ്രകാരം ഞാന്‍ ക്രിക്കറ്റിന്റെ ആദ്യ പാഠങ്ങള്‍ പഠിച്ചു. എന്റെ ജീവിതത്തിലെ അദ്ദേഹത്തിന്റെ സംഭാവനകളെ വാക്കുകളില്‍ പകര്‍ത്താന്‍ കഴിയില്ല. ഞാന്‍ നിലകൊള്ളുന്ന അടിത്തറ അദ്ദേഹം നിര്‍മ്മിച്ചു, സച്ചിന്‍ പറഞ്ഞിരുന്നു. ‘കഴിഞ്ഞ മാസം, ഞാന്‍ സാറിനെയും അദ്ദേഹത്തിന്റെ ചില വിദ്യാര്‍ത്ഥികളെയും കണ്ടുമുട്ടി കുറച്ചു സമയം ഒരുമിച്ച് ചെലവഴിച്ചു. പഴയ കാലത്തെ ഓര്‍മ്മിക്കുമ്പോള്‍ ഞങ്ങള്‍ ഒരു ചിരി പങ്കിട്ടു. നേരെ കളിക്കുന്നതിന്റെയും നേരെ ജീവിക്കുന്നതിന്റെയും ഗുണങ്ങള്‍ അച്‌രേക്കര്‍ സര്‍ ഞങ്ങളെ പഠിപ്പിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍