UPDATES

കായികം

‘ലോകകപ്പില്‍ സാധ്യത ഇന്ത്യയ്ക്ക് തന്നെ’; സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പറയുന്നു

ഏത് പിച്ചിലും മികവ് പുലര്‍ത്താന്‍ സാധിക്കുന്ന ടീം ഇന്ത്യയുടെ പ്രകടനം സന്തോഷിപ്പിക്കുന്നതാണെന്നും സച്ചിന്‍ പറഞ്ഞു.

ലോകകപ്പിലെ ഇന്ത്യന്‍ പ്രതീക്ഷകളെ കുറിച്ചു പറയുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ലോക കപ്പില്‍ സാധ്യത ഇന്ത്യയ്ക്ക് തന്നെയാണെന്നാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ പറയുന്നത്. ലോകത്തിന്റെ ഏത് ഭാഗത്തും, ഏത് പിച്ചിലും മികവ് പുലര്‍ത്താന്‍ സാധിക്കുന്ന ടീം ഇന്ത്യയുടെ പ്രകടനം സന്തോഷിപ്പിക്കുന്നതാണെന്നും സച്ചിന്‍ പറഞ്ഞു.

കോഹ്‌ലിക്ക് കീഴില്‍ സൗത്ത് ആഫ്രിക്കയ്ക്കെതിരെ 5-1നും, ഓസ്ട്രേലിയയ്ക്കെതിരെ 2-1നും, ന്യൂസിലാന്‍ഡിനെതിരെ 4-1നും പരമ്പര ഇന്ത്യ നേടിയത് ചൂണ്ടിക്കാട്ടിയാണ് സച്ചിന്റെ വാക്കുകള്‍. ഇന്ത്യയ്ക്കാണ് ലോക കപ്പില്‍ ഏറ്റവും കൂടുതല്‍ സാധ്യത എന്ന് പറയുവാന്‍ മടിയില്ല. വിന്‍ഡിസിനെതിരെ ഇംഗ്ലണ്ട് തകര്‍ന്നുവെങ്കിലും ഏകദിനത്തിലേക്ക് എത്തുമ്പോള്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. ഇന്ത്യയ്ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുക, ഇംഗ്ലണ്ടായിരിക്കും. ന്യൂസിലാന്‍ഡ് കറുത്ത കുതിരകളാകും. ഇന്ത്യക്കെതിരെ ഈ പരമ്പരയില്‍ അവര്‍ പരാജയപ്പെട്ടു. എന്നാല്‍ ഇപ്പോഴത്തെ ന്യൂസിലാന്‍ഡ് നല്ല സംഘമാണെന്നും പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് സച്ചിന്‍ പറഞ്ഞു.

സ്റ്റീവ് സ്മിത്തും, ഡേവിഡ് വാര്‍ണറും കൂടിയെത്തുന്ന ഓസ്ട്രേലിയയുടെ ലോക കപ്പ് സംഘം ശക്തമാണ്. എന്നാല്‍ ഏതാനും ഓവറുകളിലെ മോശം പ്രകടനം അവര്‍ക്ക് മേല്‍ നിഴല്‍ വീഴ്ത്തും. കഴിഞ്ഞ പരമ്പരകളില്‍ നിന്നും അത് വ്യക്തമായതാണ്. ഏകദിനത്തില്‍ ഏതാനും മോശം ഓവറുകള്‍ വഴങ്ങേണ്ടി വന്നാല്‍ കളിയുടെ 50 ശതമാനവും കയ്യില്‍ നിന്നും പോകുമെന്നും സച്ചിന്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍