UPDATES

കായികം

സമ്മാനദാന ചടങ്ങിനിടെ കെയ്ന്‍ വില്യംസണോട് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ പറഞ്ഞതെന്ത്?

സച്ചിന്‍ തെന്‍ഡുല്‍ക്കറാണ് വില്യംസണ് മാന്‍ ഓഫ് ദ മാച്ച് സീരീസ് പുരസ്‌കാരം സമ്മാനിച്ചത്.

ലോകകപ്പ്  ജേതാക്കളായത് ഇംഗ്ലണ്ടായിരുന്നെങ്കിലും ടൂര്‍ണമെന്റിലെ താരമായത് കിവീസ് നായകന്‍ കെയ്ന്‍ വില്യംസണാണ്. ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറാണ് വില്യംസണ് മാന്‍ ഓഫ് ദ സീരീസ് പുരസ്‌കാരം സമ്മാനിച്ചത്. വില്യംസണ് പുരസ്‌കാരം സമ്മാനിക്കുന്ന സച്ചിന്റെ ചിത്രം ആരാധകര്‍ ഏറ്റെടുത്തിരുന്നു. 2003ലെ ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് തോറ്റപ്പോള്‍ ടൂര്‍ണമെന്റിന്റെ താരമായത് സച്ചിനായിരുന്നു. അതുകൊണ്ടുതന്നെ വില്യംസണ് പുരസ്‌കാരം സമ്മാനിക്കാന്‍ ഇത്തവണ സച്ചിനേക്കാള്‍ അര്‍ഹനായ മറ്റൊരു താരമുണ്ടായിരുന്നില്ല.

വില്യംസണ് സച്ചിന്‍ പുരസ്‌കാരം കൈമാറുന്നതിനൊപ്പം താരത്തോട് സച്ചിന്‍ എന്തോ പറയുന്നത് ദൃശ്യങ്ങളില്‍ കാണാമായിരുന്നു. പുരസ്‌കാരം കൈമാറുന്നതിന്റെ ചിത്രം ഏറ്റെടുത്തപ്പോഴും ക്രിക്ക്റ്റ് ലോകകത്തിനു മുന്നിലുള്ള ചോദ്യമായിരുന്നു. എന്തായിരിക്കാം സച്ചിന്‍ കെയ്ന്‍ വില്യംസണോട് പറഞ്ഞത്. ആരാധകര്‍ക്കായി സച്ചിന്‍ തന്നെ ഇത് വെളിപ്പെടുത്തിയിരിക്കുകയാണ്.

ലോകം മുഴുവന്‍ നിങ്ങളുടെ പ്രകടനത്തെ അഭിനന്ദിക്കുകയാണ്. മികച്ച ലോകകപ്പായിരുന്നു നിങ്ങള്‍ക്കിത് എന്ന് മാത്രമായിരുന്നു അന്ന് താന്‍ വില്യംസണോട് പറഞ്ഞതെന്ന് സച്ചിന്‍ വ്യക്തമാക്കി. ടൂര്‍ണമെന്റില്‍ 578 റണ്‍സാണ്  കെയ്ന്‍ വില്യംസണ്‍ നേടിയത്. വില്യംസണിന്റെ ക്യാപ്റ്റന്‍സി മികവിനെയും സച്ചിന്‍ പുകഴ്ത്തി. മറ്റാരും കാണാത്ത കണ്ണിലൂടെയാണ് വില്യംസണ്‍ ഓരോ കളിയെയും കാണുന്നത്. കിവീസ് നായകനില്‍ ശ്രദ്ധിക്കപ്പെടുന്നത് അദ്ദേഹത്തിന്റെ ശാന്ത സ്വഭാവവും ക്ഷമയുമാണ്. ചുറ്റും സംഭവിക്കുന്ന കാര്യങ്ങളില്‍ അദ്ദേഹം നിരാശപ്പെടാറില്ല. ലോകകപ്പ് നിര്‍ഭാഗ്യം കൊണ്ട് മാത്രം നഷ്ടപ്പെട്ടെങ്കിലും അതിന്റെ ദു:ഖം അദ്ദേഹത്തിന്റെ മുഖത്ത് പ്രകടമായിരുന്നില്ല. എല്ലാവരില്‍ നിന്നും വ്യത്യസ്തമായ നായക ശൈലിയാണ് അദ്ദേഹം പിന്‍തുടരുന്നത്. ചെറിയ സ്‌കോര്‍ പ്രതിരോധിക്കുമ്പോള്‍ വില്യംസണെന്ന നായകന്റെ ഫീല്‍ഡിംഗ് ക്രമീകരണവും ബൗളിംഗ് സെലക്ഷനും മികച്ചതാണ്. ഇന്ത്യക്കെതിരായ കളിയില്‍ ജഡേജ അടിച്ചു തകര്‍ക്കുമ്പോഴും അദ്ദേഹം ശാന്തനായിരുന്നു. ഒടുവില്‍ വിജയം വില്യംസണിന്റെയും ന്യൂസിലന്‍ഡിന്റെയും വഴിക്കായി. ഈ ഗുണങ്ങളാണ് തന്റെ ലോകകപ്പ് ഇലവന്റെ നായകനായി വില്യംസണെ തെരഞ്ഞെടുക്കാന്‍ കാരണമെന്നും സച്ചിന്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍