UPDATES

കായികം

‘ഞാന്‍ അല്‍പം നിരാശനാണ്’;അഫ്‌ഗാനെതിരെയുള്ള ഇന്ത്യയുടെ ബാറ്റിംഗ് പരാജയത്തെ കുറിച്ച് സച്ചിന്‍

. ബൗളിംഗ് നിരയുടെ മികവില്‍ മത്സരം അവസാന ഓവറിലാണ് ഇന്ത്യ വിജയിച്ചത്.

ലോകകപ്പില്‍ അഫ്‌ഗാനിസ്ഥാനെതിരെയുള്ള ഇന്ത്യന്‍ ടീമിന്റെ ബാറ്റിംഗ് പ്രകടനത്തെ വിമര്‍ശിച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു. മത്സരത്തില്‍ സ്‌കോറിംഗ് വേഗം കുറഞ്ഞ എം എസ് ധോണിക്കും കേദാര്‍ ജാദവിനുമെതിരെയാണ് വിമര്‍ശനവുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രംഗത്തെത്തിയിരിക്കുന്നത് ഇരുവരുടെയും വേഗത കുറഞ്ഞ സ്‌കോറിംഗ് ഇന്ത്യന്‍ ഇന്നിംഗ്‌സിനെ കാര്യമായി ബാധിച്ചുവെന്നാണ് സച്ചിന്‍ തുറന്നടിച്ചത്.

‘ഞാന്‍ അല്‍പം നിരാശനാണ്. കേദാറും ധോണിയും ചേര്‍ന്നുള്ള കൂട്ടുകെട്ടില്‍ താന്‍ സന്തുഷ്ടനല്ല. അവരുടെ ഇന്നിംഗ്സ് വളരെ സാവധാനം ആയിരുന്നു. ഇന്ത്യന്‍ ടീം 34 ഓവര്‍ സ്പിന്നിനെ നേരിട്ടപ്പോള്‍ 114 റണ്‍സ് മാത്രമാണ് നേടാനായത്. നിലവില്‍ നിരാശ നല്‍കുന്ന ഒരു മേഖല ഇതാണ്. ഇത് ടീമിന് പോസിറ്റീവായി തോന്നുന്നില്ലെന്നും സച്ചിന്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു. മത്സര പരിചയം കുറഞ്ഞ കേദാവ് ജാദവ് സമ്മര്‍ദര്‌രിലായിരുന്നു. ജാദവിന് സ്‌കോറിംഗ് ബുദ്ധിമുട്ടുണ്ടായപ്പോള്‍ ടീമിലെ മുതിര്‍ന്ന താരമായ ധോണി അത് നികത്തേണ്ടതായിരുന്നു. എന്നാല്‍ ധോണി അതില്‍ പരാജയപ്പെട്ടുവെന്നും സച്ചിന്‍ പറഞ്ഞു.

അഞ്ചാം വിക്കറ്റില്‍ 84 പന്തില്‍ 57 റണ്‍സ് മാത്രമാണ് ധോണിയും കേദാറും ചേര്‍ന്ന് നേടിയത്. ധോണി 36 പന്തില്‍ 24 റണ്‍സും കേദാര്‍ 48 പന്തില്‍ 31 റണ്‍സുമാണ് കൂട്ടിച്ചേര്‍ത്തത്. ഇവരില്‍ 52 പന്തില്‍ 28 റണ്‍സുമായി ധോണി ആദ്യം പുറത്തായി. ഒരു സിക്സര്‍ പോലും നേടാനായില്ല. അര്‍ദ്ധ സെഞ്ചുറി നേടിയെങ്കിലും 52 റണ്‍സെടുത്ത കേദാറിന് 68 പന്തുകള്‍ വേണ്ടിവന്നു. ബൗളിംഗ് നിരയുടെ മികവില്‍ മത്സരം അവസാന ഓവറിലാണ് ഇന്ത്യ വിജയിച്ചത്.

read more:മത്സ്യത്തൊഴിലാളിയെ കടലില്‍ കാണാതായിട്ട് നാല് ദിവസം; സര്‍ക്കാര്‍ ഇടപെട്ടിട്ടും ഹെലികോപ്റ്റര്‍ എത്തിയില്ല, ക്ഷുഭിതരായി നാട്ടുകാര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍