UPDATES

കായികം

അഴിമതി ആരോപണം; മുന്‍ ലങ്കന്‍ നായകനെ ഐസിസി വിലക്കി

2012ല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ലങ്കയുടെ സെലക്ടര്‍മാരുടെ ചെയര്‍മാനായി താരം കുറച്ച് കാലം പ്രവര്‍ത്തിച്ചിരുന്നു.

മുന്‍ ശ്രീലങ്കന്‍ നായകന്‍ സനത് ജയസൂര്യക്ക് ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ മേഖലകളില്‍ നിന്നും വിലക്ക്. ശ്രീലങ്കന്‍ ക്രിക്കറ്റിലെ അഴിമതിയെക്കുറിച്ച് നടത്തിയ അന്വേഷണവുമായി സഹകരിക്കാതിരുന്നതിന ഐസിസിയാണ് താരത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. താരത്തിന് രണ്ട് വര്‍ഷത്തെ വിലക്കാണ് ഐസിസി വിധിച്ചിരിക്കുന്നത്. ഐസിസിയുടെ അഴിമതി വിരുദ്ധ കോഡിന്റെ രണ്ട് നിയമങ്ങള്‍ ലംഘിച്ചതാണ് വിലക്കിന് കാരണമായത്. അന്വേഷണത്തോട് സഹകരിക്കാതിരിക്കുക തെളിവുകള്‍ മറച്ച് വയ്ക്കുക, തിരുത്തുക, നശിപ്പിക്കുക എന്നിവയാണ് മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് നടത്തിയ ലംഘനങ്ങള്‍.

2010-15 കാലത്ത് പാര്‍ലമെന്റംഗമായിരുന്നു. മഹീന്ദ രജപക്ഷെയുടെ യൂണൈറ്റഡ് പീപ്പിള്‍സ് ഫ്രീഡം അലയന്‍സ് പാര്‍ട്ടിയിലൂടെ വന്‍ഭൂരിപക്ഷത്തില്‍ പാര്‍ലമെന്റിലെത്തി. 2013ല്‍ തപാല്‍ സേവന വകുപ്പില്‍ ഡപ്യൂട്ടി മന്ത്രിയായി. 2015ല്‍ തദ്ദേശം, ഗ്രാമവികസനമന്ത്രിയായി. 2015ലെ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചില്ലെങ്കിലും യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിക്കുവേണ്ടി പ്രചരണരംഗത്തുണ്ടായിരുന്നു. ശ്രീലങ്കയ്ക്കായി 110 ടെസ്റ്റും 445 ഏകദിനവും കളിച്ചിട്ടുള്ള ജയസൂര്യ വിരമിച്ചശേഷം പാര്‍ലമെന്റംഗവും മന്ത്രിയുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2013 മുതല്‍ 2017 വരെ സിലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായിരുന്നു.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍