UPDATES

കായികം

‘ആ ബൗൺസർ എന്നെ ആശുപത്രി കിടക്കയിലാക്കി’: ഓസ്‌ട്രേലിയൻ പര്യടനത്തിന് തയ്യാറെടുക്കുന്ന ഇന്ത്യൻ ടീമിന് സന്ദീപ് പാട്ടീലിന്റെ മുന്നറിയിപ്പ്

അവര്‍ക്കെതിരെ തനിക്ക് ബാറ്റ് ചെയ്യാന്‍ സാധിച്ചെങ്കില്‍ മികവുള്ള ഇപ്പോഴത്തെ ഇന്ത്യന്‍ ബാറ്റിംഗ് നിരയ്ക്ക് അത് എളുപ്പത്തില്‍ സാധിക്കും. ഇന്ത്യന്‍ ടീമിന് വിജയാശംസാള്‍ നേരുന്നതായും സന്ദീപ് പാട്ടീല്‍ പറഞ്ഞു.

ആസ്‌ട്രേലിയന്‍ പര്യടനത്തിനൊരുങ്ങുന്ന ടീം ഇന്ത്യക്ക് മുന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സന്ദീപ് പാട്ടീല്‍ ആശംസകള്‍ അറിയിച്ചത് സ്വന്തം അനുവഭം വിവരിച്ചായിരുന്നു. 1980 കളില്‍ ആസ്‌ട്രേലിയന്‍ പര്യടനത്തിനുപോയ ഇന്ത്യന്‍ ടീമില്‍ താനുമുണ്ടായിരുന്നു. അന്ന് ക്യാപ്റ്റനായിരുന്ന സുനില്‍ ഗവാസ്‌കറുമായി തന്റെ ആത്മവിശ്വാസം പങ്കിട്ടിരുന്നു.  ബൗളര്‍മാരെ നേരിടുന്നതിലെ തന്റെ ആത്മവിശ്വാസമാണ് സുനില്‍ ഗവാസ്‌കറുമായി പങ്കിട്ടത്. ” നിങ്ങളുടെ കണ്ണുകള്‍ തുറന്ന് തന്നെ വയ്ക്കുക അങ്ങനെയെങ്കില്‍ നിങ്ങള്‍ക്ക് എല്ലാം കൈാര്യം ചെയ്യാന്‍ കഴിയും അതായിരുന്നു ഗവാസ്‌കര്‍ തനിക്ക് നല്‍കിയ ഉപദേശം.

സിഡ്‌നിയിലെ ആദ്യ ടെസ്റ്റില്‍ ആസ്‌ട്രേലിയയുടെ സുപ്പര്‍ ബൗളര്‍മാരായ ഡെന്നിസ് ലില്ലി, റോഡ്‌നി ഹോഗ്, ലെന്‍ പാസ്‌കോ എന്നിവരുടെ ബൗളുകള്‍ നേരിട്ടിരുന്നു. മത്സരത്തില്‍ ഹെല്‍മറ്റില്ലാതെ ആയിരുന്നു ബാറ്റ് ചെയ്തത്. മത്സരത്തില്‍ നാലാമനായി ബാറ്റ് ചെയ്ത തനിക്ക് റോഡ്‌നി ഹോഗ്ഗിന്റെ ഒാവറില്‍ പരുക്കേറ്റിരുന്നു. ഹോഗ്ഗിന്റെ ബൗണ്‍സര്‍ തന്റെ കഴുത്തില്‍ പതിക്കുകയും പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. വേദനയാല്‍ നിലത്ത് വീണ തന്നെ ഡ്രസിംഗ് റൂമിലേക്ക് കൊണ്ടു വന്നു. പിന്നീട് ചായയ്ക്ക് ശേഷം എല്ലാവരും ഹെല്‍മെറ്റ് ധരിച്ചിറങ്ങാന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ സുനില്‍ ഗവാസ്‌കറിനോട് ഇക്കാര്യം പറഞ്ഞപ്പോള്‍ നിങ്ങളില്‍ തന്നെ വിശ്വാസമുണ്ടെങ്കില്‍ മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കേണ്ട കാര്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മാത്രമല്ല ഹെല്‍മെറ്റ് അവിടെ ഉണ്ടായിരുന്നതുമില്ല. അതുകൊണ്ട് ഹെല്‍മെറ്റില്ലാതെ വീണ്ടും മൈതാനത്തിറങ്ങുകയായിരുന്നു.

ഒരു കളിക്കാരന്‍ തെറ്റുകള്‍ക്ക് വരുത്തുന്നതിന് കാരണം അയാള്‍ക്ക് രണ്ട് മനസ് ഉണ്ടാക്കുന്നതാണ്. ബ്രേക്കിന്റെ സമയത്തുള്ള എല്ലാ ചര്‍ച്ചകളും തന്നെ അസ്വസ്ഥനാക്കി. നേരിട്ട ആദ്യ ബോള്‍ ബൗണ്‍സര്‍ തന്നെയായിരുന്നു. അപ്പോഴെല്ലാം തന്റെ മനസില്‍ പല ചിന്തകളായിരുന്നു. ക്രീസില്‍ നില്‍ക്കണോ അതോ പുറത്താകണോ ? ഒടുവില്‍ മറ്റൊരു ബൗണ്‍സര്‍ തന്റെ ഇടത് ചെവിയില്‍ അടിക്കുകയും മൈതാനം വിടുകയുമായിരുന്നു.
ആസ്‌ട്രേലിയന്‍ ടീം കരുത്തരും തന്ത്രശാലികളുമാണ്. അവര്‍ക്കെതിരെ തനിക്ക് ബാറ്റ് ചെയ്യാന്‍ സാധിച്ചെങ്കില്‍ മികവുള്ള ഇപ്പോഴത്തെ ഇന്ത്യന്‍ ബാറ്റിംഗ് നിരയ്ക്ക് അത് എളുപ്പത്തില്‍ സാധിക്കും. ഇന്ത്യന്‍ ടീമിന് വിജയാശംസാള്‍ നേരുന്നതായും സന്ദീപ് പാട്ടീല്‍ പറഞ്ഞു. രണ്ട് മാസം നീണ്ടു നില്‍ക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യ മൂന്ന് വീതം ട്വന്റി-20യും ഏകദിനവും നാല് ടെസ്റ്റും കളിക്കും.

Courtesy : The Quint

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍