UPDATES

കായികം

ഋഷഭ് പന്ത് പുതുതലമുറയുടെ വീരുവെന്ന് സഞ്ജയ് മഞ്ജരേക്കര്‍

എം.എസ് ധോണിക്ക് പകരക്കാരന്നെ് വിലയിരുത്തിയ താരത്തിന് ലോകപ്പ് ടീമില്‍ ഇടം നേടാന്‍ കഴിഞ്ഞില്ല.

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സമാന്‍ ഋഷഭ് പന്തിന്റെ മികവിനെ പുകഴ്ത്താത്തവര്‍ ഉണ്ടാകില്ല. പുതിയ തലമുറ ബാറ്റ്‌സ്മാന്‍മാരില്‍ ആരാധക ശ്രദ്ധ നേടുന്ന താരം ഐപിഎലില്‍ ഡല്‍ഹി ക്യാപിറ്റന്‍സിനു വേണ്ടിയാണ് കളിക്കുന്നത്. ട്വന്റി20 ഫോര്‍മാറ്റില്‍ ബാറ്റ് വീശി സീസണില്‍ വെടിക്കെട്ട് ബാറ്റിംഗാണ് താരം പുറത്തെടുക്കുന്നത്. ഇപ്പോഴിത താരത്തെ സാക്ഷാല്‍ വിരേന്ദര്‍ സേവാഗിനോട് ഉപമിക്കുകയാണ് മുന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. പന്ത് ഈ തലമുറയിലെ വീരേന്ദര്‍ സേവാഗാണെന്ന അഭിപ്രായമാണ് സഞ്ജയ് മഞ്ജരേക്കര്‍ പങ്കുവെയ്ക്കുന്നത്. സണ്‍റൈസേഴ്‌സിനെതിരെ എലിമിനേറ്ററില്‍ തകര്‍ത്തടിച്ച ഋഷഭ് പന്തിന്റെ പ്രകടനത്തിനു ശേഷമാണ് സഞ്ജയ് ഈ അഭിപ്രായം പങ്കുവെച്ചത്. 21 വയസ്സ് മാത്രമുള്ള താരത്തിന്റെ ഭയമില്ലാത്ത സമീപനത്തെയാണ് ഈ താരതമ്യത്തിനു മുതിരുവാന്‍ സഞ്ജയെ പ്രേരിപ്പിച്ചത്.

111/5 എന്ന നിലയില്‍ നിന്ന് അവസാന അഞ്ചോവറില്‍ തകര്‍ത്തടിച്ച് സണ്‍റൈസേഴ്‌സിനെതിരെ ടീമിനെ വിജയത്തിനു തൊട്ടടുത്ത് വരെ എത്തിച്ചത് പന്ത് ആയിരുന്നു. 52 റണ്‍സായിരുന്നു അവസാന അഞ്ചോവറില്‍ ഡല്‍ഹിയ്ക്ക് വിജയിക്കുവാന്‍ വേണ്ടിയിരുന്നത്. 21 പന്തില്‍ നിന്ന് 49 റണ്‍സാണ് പന്ത് നേടിയത്. ഇന്ന് രണ്ടാം ക്വാളിഫയറില്‍ ചെന്നൈയ്‌ക്കെതിരെ വിജയം കുറിയ്ക്കുവാന്‍ സമാനമായൊരു പ്രകടനം ഡല്‍ഹിയ്ക്ക് വേണ്ടി പന്ത് പുറത്തെടുക്കേണ്ടതായിട്ടുണ്ട്.

അതേസമയം എം.എസ് ധോണിക്ക് പകരക്കാരന്നെ് വിലയിരുത്തിയ താരത്തിന് ലോകപ്പ് ടീമില്‍ ഇടം നേടാന്‍ കഴിഞ്ഞില്ല. ടീമില്‍ രണ്ടാം വിക്കറ്റ് കീപ്പറായി ദിനേഷ് കാര്‍ത്തിക്കിനാണ് ഇടം ലഭിച്ചത്. ലോകകപ്പില്‍ കാര്‍ത്തിക്കിന് അവസരം നല്‍കിയത് അദ്ദേഹത്തിന്റെ വിക്റ്റ് കീപ്പിംഗ് മികവു കൂടി കണക്കിലെടുത്താണെന്നാണ് ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ് പറഞ്ഞത്. എന്നാല്‍ ഇന്ത്യന്‍ സെലക്ടര്‍മാരുടെ ഈ തീരുമാനം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി മൈക്കല്‍ വോണ്‍ ഉള്‍പ്പെടെയുള്ള മുന്‍ താരങ്ങള്‍ രംഗത്തു വന്നിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍