UPDATES

കായികം

പരുക്കേറ്റിട്ടും തളരാതെ ബാറ്റിംഗിനിറങ്ങിയ സഞ്ജുവിന് കൈയ്യടി

അവസാന ഓവറില്‍ അക്‌സര്‍ പട്ടേല്‍ സഞ്ജുവിനെ പുറത്താക്കുമ്പോള്‍ കേരളം എട്ട് റണ്‍സ് കൂടിയാണ് അവസാന വിക്കറ്റില്‍ നേടിയത്.

രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ മത്സരത്തിനിടെ ഗുരുതര പരുക്ക് വകവയ്ക്കതെ ബാറ്റിംഗിനിറങ്ങിയ സഞ്ജുവിന്റെ ആത്മാര്‍ഥതയെ പ്രശംസിക്കുകയാണ് ക്രിക്കറ്റ് ലോകം. ഗുജറാത്തിനെതിരെ രണ്ടാം ഇന്നിംഗ്‌സില്‍ കേരളത്തിന്റെ ഒമ്പതാം വിക്കറ്റ് വീണപ്പോള്‍ കേരളത്തിന്റെ ഇന്നിംഗ്‌സ് അവസാനിച്ചുവെന്നാണ് ഏല്ലാവരും കരുതിയത്. ആദ്യ ഇന്നിംഗ്‌സില്‍ ബാറ്റിംഗിനിടെ കൈവിരലിനു പൊട്ടലേറ്റ സഞ്ജു ആദ്യ ഇന്നിംഗ്‌സില്‍ ബാറ്റിംഗ് പൂര്‍ത്തിയാക്കാതെയാണ് മടങ്ങിയത്. സമാനമായ സ്ഥിതിയില്‍ പതിനൊന്നാമനായി സഞ്ജു ഇറങ്ങുമെന്ന് ആരും പ്രതീക്ഷിച്ചില്ല.

രണ്ടാം ഇന്നിംസില്‍ കേരള സ്‌കോര്‍ 163ല്‍ നില്‍ക്കെ ക്രീസിലെത്തിയ സഞ്ജു പൊട്ടലേറ്റ വിരലുമായി. ഒറ്റക്കൈ കൊണ്ട് 9 പന്തുകള്‍ നേരിടുകയും ചെയ്തു. കേരളത്തിനു നിര്‍ണ്ണായകമായ റണ്ണുകള്‍ നേടുകയെന്ന വലിയ ആവശ്യത്തിനു വേണ്ടിയാണ് സഞ്ജു തന്റെ പരിക്ക് വക വയ്ക്കാതെ ക്രീസിലെത്തിയത്. മറുവശത്ത് 36 റണ്‍സ് നേടി നില്‍ക്കുകയായിരുന്ന ജലജ് സക്‌സേന വേഗത്തില്‍ റണ്‍സ് കണ്ടെത്തുന്നുണ്ടായിരുന്നു. എന്നാല്‍ ദിവസത്തെ അവസാന ഓവറില്‍ അക്‌സര്‍ പട്ടേല്‍ സഞ്ജുവിനെ പുറത്താക്കുമ്പോള്‍ കേരളം എട്ട് റണ്‍സ് കൂടിയാണ് അവസാന വിക്കറ്റില്‍ നേടിയത്.

പരുക്കു പറ്റിയിട്ടും ടീമിനായി അര്‍പ്പണ ബോധത്തോടെ കളത്തിലിറങ്ങിയ താരങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. 2002ലെ ആന്റിഗ്വ ടെസ്റ്റിനിടെ താടിയെല്ലിനു പൊട്ടലേറ്റിട്ടും പ്ലാസ്റ്റര്‍ ചുറ്റി ബോള്‍ ചെയ്യാനെത്തിയ അനില്‍ കുംബ്ലെയെ മറക്കാന്‍ സാധിക്കില്ല. പേസ് ബോളര്‍ മെല്‍വിന്‍ ഡില്ലന്റെ പന്തു താടിയിലിടിച്ചാണു കുംബ്ലെയ്ക്കു പരുക്കേറ്റത്. എന്നിട്ടും വിന്‍ഡീസിന്റെ ആദ്യ ഇന്നിങ്ങ്‌സ് തുടങ്ങിയപ്പോള്‍ താടിയില്‍ ബാന്‍ഡേജിട്ട് ഗ്രൗണ്ടിലേക്കു മടങ്ങിയെത്തി. വേദന കടിച്ചമര്‍ത്തി കുംബ്ലെ എറിഞ്ഞത് 14 ഓവറുകളാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍