UPDATES

കായികം

വംശീയമായ പരാമര്‍ശം; പാക് നായകനെതിരെ പ്രതിഷേധം ശക്തം

ഞാന്‍ ആരേയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും കളിയിലെ സമ്മര്‍ദ്ദത്തിനിടയിലെ എന്റെ പ്രതികരണം ആര്‍ക്കെങ്കിലും വേദനിച്ചെങ്കില്‍ മാപ്പ് ചോദിക്കുന്നതായും താരം പറഞ്ഞു.

ദക്ഷിണാഫ്രിക്കയും പാക്കിസ്ഥാനും തമ്മില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ വംശീയമായ പരാമര്‍ശം നടത്തി പാക് നായകന്‍. പ്രതിഷേധം ശക്തമായതോടെ  താരം മാപ്പ് പറഞ്ഞ് രംഗത്തെി. ദക്ഷിണാഫ്രിക്കയുടെ ഓള്‍റൗണ്ടര്‍ ആന്‍ഡിലെ ഫെലുക്വായോയെയാണ് നിറത്തിന്റെ പേരില്‍ സര്‍ഫറാസ് പരിഹസിച്ചത്. ‘കറുത്തവനേ.. നിന്റെ അമ്മ എവിടെപോയാണ് പ്രാര്‍ഥിച്ചത്. നീ എന്താണ് അമ്മയോട് പ്രാര്‍ഥിക്കാന്‍ പറഞ്ഞതെന്നുമായിരുന്നു സര്‍ഫറാസ് പരിഹസിച്ചത്.

ഷഹീന്‍ അഫ്രീദിയെറിഞ്ഞ 37ാം ഓവറിലായിരുന്നു സംഭവം. പന്ത് ഇന്‍സൈഡ് എഡ്ജില്‍ കുരുങ്ങി പിന്നിലേക്കു പോയി. താരത്തിന്റെ വലിയ ഭാഗ്യമാണെന്നാണ് കമന്റേറ്റര്‍ പ്രതികരിച്ചത്. താരം ഒരു റണ്‍ ഓടിയെടുത്തിരുന്നു. അപ്പോഴായിരുന്നു സര്‍ഫറാസ് ഇത്തരത്തില്‍ വംശീയ പരാമര്‍ശം നടത്തിയതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. സര്‍ഫറാസ് പറഞ്ഞതെല്ലാം സ്റ്റമ്പിലെ മൈക്ക് പിടിച്ചെടുത്തിയിരുന്നു. വിഷയം വിവാദമായതോടെ ക്ഷമാപണവും നടത്തിയിരിക്കുകയാണ് പാക്കിസ്ഥാന്‍ താരം. ഞാന്‍ ആരേയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും കളിയിലെ സമ്മര്‍ദ്ദത്തിനിടയിലെ എന്റെ പ്രതികരണം ആര്‍ക്കെങ്കിലും വേദനിച്ചെങ്കില്‍ മാപ്പ് ചോദിക്കുന്നതായും താരം പറഞ്ഞു. ഞാന്‍ എന്റെ സംസാരം ആരും കേള്‍ക്കുകയോ മനസ്സിലാവുകയോ ഇല്ലെന്നാണ് കരുതിയത്. ഞാന്‍ പണ്ടും ഇനി തുടര്‍ന്നും കൂടെ കളിക്കുന്ന താരങ്ങളോട് മാന്യമായി മാത്രമേ പ്രതികരിക്കൂ എന്നും സര്‍ഫാറസ് പറഞ്ഞു.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍