UPDATES

കായികം

ക്രിക്കറ്റ് ചരിത്രത്തിലെ നിര്‍ഭാഗ്യവാനായ താരമാണ് ഈ ഓസീസ് താരം

ഏകദിനത്തില്‍ പിന്നീട് 7 തവണ സ്റ്റോയിനിസ് അര്‍ധ സെഞ്ചുറികള്‍ നേടിയെങ്കിലും 7 തവണയും ടീം തോറ്റു.

ക്രിക്കറ്റ് ചരിത്രത്തിലെ നിര്‍ഭാഗ്യവാനായ താരമാണ് ഈ ഓസ്‌ട്രേലിയന്‍ താരമെന്ന് പറയേണ്ടി വരും. ഏകദിന ക്രിക്കറ്റില്‍ താരം അന്‍പതിലധികം റണ്‍സ് നേടിയപ്പോഴൊക്കെ ടീം പരാജയപ്പെട്ടിട്ടുണ്ട് എന്നതാണ് അദ്ദേഹത്തെ ദൗര്‍ഭാഗ്യ നായകനാക്കി മാറ്റുന്നത്. 7 തവണയാണ് താരം ഏകദിന ക്രിക്കറ്റില്‍ അന്‍പതിലധികം റണ്‍സ് നേടിയത്. ഈ മത്സരങ്ങളിലെല്ലാം ഓസീസ് പരാജയപ്പെട്ടു.
ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും നിര്‍ഭാഗ്യവാനായ താരങ്ങളിലൊരാളായി വിലയിരുത്തുകയാണ് ഓസീസ് ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനിസ്.

രണ്ട് വര്‍ഷം മുന്‍പ് ന്യൂസിലന്‍ഡിനെതിരെയാണ് താരത്തിന്റെ ദൗര്‍ഭാഗ്യം തുടങ്ങുന്നത്. അന്ന് കിവീസ് ഉയര്‍ത്തിയ 287 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയ, 54/5 എന്ന സ്‌കോറില്‍ തകര്‍ന്ന് നില്‍ക്കവെയാണ് സ്റ്റോയിനിസ് ബാറ്റ് ചെയ്യാനെത്തുന്നത്. 11 സിക്‌സറുകളും 9 ബൗണ്ടറികളുമടക്കം 117 പന്തില്‍ 146 റണ്‍സടിച്ച് കൂട്ടിയ സ്റ്റോയിനിസ് ടീമിനെ വിജയത്തിലേക്ക് എത്തിക്കുമെന്ന് കരുതിയെങ്കിലും മറു വശത്ത് പിന്തുണ നല്‍കാന്‍ ആരുമില്ലാതിരുന്നതിനാല്‍ 6 റണ്‍സിന്റെ പരാജയമായിരുന്നു ഓസീസിനെ കാത്തിരുന്നത്.

ഏകദിനത്തില്‍ പിന്നീട് 7 തവണ സ്റ്റോയിനിസ് അര്‍ധ സെഞ്ചുറികള്‍ നേടിയെങ്കിലും 7 തവണയും ടീം തോറ്റു. ഇന്നലെ നാഗ്പൂരില്‍ നടന്ന മത്സരമുള്‍പ്പെടെ രണ്ട് മത്സരങ്ങളാണ് ഇന്ത്യയ്‌ക്കെതിരെ താരം അര്‍ധ സെഞ്ചുറി നേടിയതിന് ശേഷം പരാജയപ്പെട്ടത്. മൂന്ന് തവണ ഇംഗ്ലണ്ടിനെതിരെയും ഒരു തവണ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും ഈ നിര്‍ഭാഗ്യം സ്റ്റോയിനിസിനെ പിന്തുടര്‍ന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍