UPDATES

കായികം

സ്ത്രീവിരുദ്ധ പരാമര്‍ശം; ഹാര്‍ദിക് പാണ്ഡ്യക്കും കെ.എല്‍.രാഹുലിനും സസ്‌പെന്‍ഷന്‍

ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍ അവതാരകനായ ചാറ്റ് ഷോ കോഫി വിത്ത് കരണിലായിരുന്നു ഹാര്‍ദിക്കും രാഹുലും വിവാദമായ പ്രസ്താവനകള്‍ നടത്തിയത്

ടെലിവിഷന്‍ ഷോയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ക്രിക്കറ്റ് താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യക്കും കെ.എല്‍.രാഹുലിനും സസ്‌പെന്‍ഷന്‍. സംഭവം വിവാദമാതയിനെ തുടര്‍ന്ന് ഇരുവരെയും ബിസിസിഐ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. ബിസിസിഐ കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സിന്റേതാണ് തീരുമാനമെന്ന് സിഒഎ ചെയര്‍മാന്‍ വിനോദ് റായ് അറിയിച്ചു.

ഇന്ന് ചേര്‍ന്ന കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സിന്റെ യോഗത്തില്‍ മുതിര്‍ന്ന വനിത അംഗം ഡയാന എഡുള്‍ജി താരങ്ങള്‍ക്ക് രണ്ട് മത്സരങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ലീഗല്‍ സെല്‍ അച്ചടക്ക വിരുദ്ധമല്ല ഇരുവരുടെയും പരാമര്‍ശങ്ങള്‍ എന്ന് നിരീക്ഷിച്ചു. ഇതോടെയാണ് അന്വേഷണ വിധേയമായി ഇരുവരെയും സസ്‌പെന്‍ഡ് ചെയ്യാന്‍ യോഗം തീരുമാനിച്ചത്.

ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍ അവതാരകനായ ചാറ്റ് ഷോ കോഫി വിത്ത് കരണിലായിരുന്നു ഹാര്‍ദിക്കും രാഹുലും വിവാദമായ പ്രസ്താവനകള്‍ നടത്തിയത്. പാണ്ഡ്യയുടെ പ്രതികരണമാണ് കുടുതല്‍
വിവാദമുണ്ടാക്കിയത്. തനിക്ക് അനേകം സ്ത്രീകളുമായി ബന്ധമുണ്ടെന്നും മറ്റുമുള്ള പാണ്ഡ്യയുടെ പ്രസ്താവനകളും സ്ത്രീകളോടുള്ള സമീപനവുമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. പ്രതിഷേധം കനത്തതോടെ പാണ്ഡ്യ മാപ്പ് ചോദിച്ച് രംഗത്തെത്തിത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു പാണ്ഡ്യയുടെ മാപ്പ് പറച്ചില്‍. തന്റെ വാക്കുകള്‍ ആരെയെങ്കിലും ഏതെങ്കിലും തരത്തില്‍ വേദനിപ്പിച്ചെങ്കില്‍ മാപ്പ് ചോദിക്കുന്നു. പരിപാടിയുടെ സ്വഭാവത്തിന് അനുസരിച്ചായിരുന്നു താന്‍ പെരുമാറിയത്. ആരുടേയും വികാരത്തേയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നുമായിരുന്നു പാണ്ഡ്യയുടെ വിശദീകരണം. എന്നാല്‍ പാണ്ഡ്യക്കും രാഹുലിനും എതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട്
ഡയാന എഡുള്‍ജി അടക്കമുള്ളവര്‍ രംഗത്തു വന്നിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍