UPDATES

സോഷ്യൽ വയർ

ടിക് ടോക്കില്‍ സ്ത്രീകളെ മാത്രം പിന്തുടരുന്ന ഷമി നാണമില്ലാത്തവനെന്ന് ഭാര്യ ഹസിന്‍ ജഹാന്‍

നേരത്തെ, ഷമിയുടെ വീട്ടിലെത്തി അതിക്രമം നടത്തിയതിന് ഹസിന്‍ ജഹാനെ അമംറോഹ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ലോകകപ്പില്‍ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനവുമായി തിളങ്ങുന്ന ഇന്ത്യന്‍ താരം മുഹമ്മദ് ഷമിക്കെതിരെ വീണ്ടും ആരോപണവുമായി ഭാര്യ ഹസിന്‍ ജഹാന്‍. ഷമി ടിക് ടോക്ക് അക്കൗണ്ടില്‍ പിന്തുടരുന്നത് പെണ്‍കുട്ടികളെ മാത്രമാണെന്നും ഷമി നാണമില്ലാത്തവനാണെന്നുമാണ്‌ ഹസിന്‍ പറയുന്നത്. തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഹസിന്‍ ഷമിക്കെതിരെ രംഗത്തു വന്നത്.

ഈയിടെയാണ് ഷമി ടിക് ടോക്കില്‍ അക്കൗണ്ട് തുറന്നത്. ഇപ്പോള്‍ 97 പേരെ ഷമി ഫോളോ ചെയ്യുന്നുണ്ട്. എന്നാല്‍ ഇതില്‍ 90 പേരും പെണ്‍കുട്ടികളാണെന്നാണ് ഹസിന്‍ ജഹാന്‍ പറയുന്നത്. ‘ഷമി 97 പേരെ ടിക് ടോക്കില്‍ പിന്തുടരുന്നുണ്ട്. എന്നാല്‍ അതില്‍ 90 പേരും പെണ്‍കുട്ടികളാണ്. അദ്ദേഹത്തിന് ഒരു മകളുണ്ട്, എന്നിട്ടും അദ്ദേഹത്തിന് ഒരു നാണവുമില്ല.’- പോസ്റ്റിലൂടെ ഹസിന്‍ പറയുന്നു

നേരത്തെ, ഷമിയുടെ വീട്ടിലെത്തി അതിക്രമം നടത്തിയതിന് ഹസിന്‍ ജഹാനെ അമംറോഹ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രാത്രി സഹാസ്പൂര്‍ അലി നഗറിലെ ഷമിയുടെ വീട്ടിലെത്തിയ ഹസിന്‍ ഷമിയുടെ മാതാപിതാക്കളുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു അറസ്റ്റ്. ഷമിക്ക് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്നും തന്നെ മര്‍ദിക്കുകയും ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്നും ഹസിന്‍ നേരത്തെ പരാതി നല്‍കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍