UPDATES

കായികം

കാമുകിക്കും ലൈംഗികത്തൊഴിലാളികള്‍ക്കും ഒപ്പം സെക്സ് പാര്‍ട്ടി; ഷെയ്ന്‍ വോണ്‍ വിവാദത്തില്‍

2000ല്‍ വിവാഹിതയായ ബ്രിട്ടീഷ് നഴ്സിന് അശ്ലീല സന്ദേശമയച്ചതിന് വോണിന് ഓസീസ് ഉപനായകത്വം നഷ്ടമായിരുന്നു.

മുന്‍ ഓസ്ട്രേലിയന്‍ ഇതിഹാസ സ്പിന്നര്‍ ഷെയ്ന്‍ വോണ്‍ വീണ്ടും വിവാദത്തില്‍. ലണ്ടനിലെ വസതിയില്‍ കാമുകിക്കും മറ്റ് രണ്ട് ലൈംഗികത്തൊഴിലാളികള്‍ക്കും ഒപ്പം സെക്സ് പാര്‍ട്ടി നടത്തി അയല്‍ക്കാര്‍ക്ക് ശല്യമുണ്ടാക്കിയെന്നാണ് റിപോര്‍ട്ട്. വസതിയില്‍ ജനാലകള്‍ തുറന്നിട്ടായിരുന്നു വോണിന്റെ സെക്സ് പാര്‍ട്ടി.

വോണിനൊപ്പം ഡാവിന, പോപ്പി എന്നീ ലൈംഗികത്തൊഴിലാളികള്‍ പാര്‍ട്ടിയില്‍ പങ്കെടുത്തെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടിക്ക് ശേഷം മൂന്ന് വനിതകള്‍ വോണിന്റെ വീട്ടില്‍നിന്ന് ഇറങ്ങിപ്പോവുന്നത് കണ്ടതായും പ്രദേശവാസികളെ ഉദ്ധരിച്ച് റിപോര്‍ട്ടുകള്‍ പറയുന്നു. ജനാലകള്‍ മലര്‍ക്കെ തുറന്നിട്ടതിനാല്‍ വോണിന്റെ വസതിയില്‍ നിന്നുള്ള ശബ്ദങ്ങള്‍ കേട്ട് നാട്ടുകാരുടെ ഉറക്കം നഷ്ടമാവുകയായിരുന്നു. ഇതിന് മുമ്പും ഇതേ വിഷയത്തില്‍ വോണ്‍ വിവാദത്തില്‍പ്പെട്ടിരുന്നു.

2000ല്‍ വിവാഹിതയായ ബ്രിട്ടീഷ് നഴ്സിന് അശ്ലീല സന്ദേശമയച്ചതിന് വോണിന് ഓസീസ് ഉപനായകത്വം നഷ്ടമായിരുന്നു. വോണുമായി മൂന്ന് മാസത്തെ ബന്ധമുണ്ടെന്ന് വെളിപ്പെടുത്തി മെല്‍ബണ്‍കാരിയായ ലൈംഗികതൊഴിലാളിയുടെ വെളിപ്പെടുത്തല്‍ മാസങ്ങള്‍ക്ക് ശേഷം പുറത്തുവന്നു. ലൈംഗാകാരോപണത്തില്‍ കുടുങ്ങിയ വോണിന്റെ വിവാഹബന്ധവും വേര്‍പ്പെട്ടിരുന്നു. മയക്കുമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് 2003 ല്‍ അദ്ദേഹത്തെ ഒരു വര്‍ഷത്തേക്ക് വിലക്കി. രണ്ട് വര്‍ഷത്തിനൊടുവില്‍ മൂന്ന് കുട്ടികളുടെ അമ്മയായ യുവതിയുമായി ബിഎംഡബ്ലു കാറില്‍ വെച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു എന്ന വോണിന്റെ വെളിപ്പെടുത്തല്‍ വലിയ വിവാദമായി. പിന്നീട് ലണ്ടനിലെ ഹോട്ടലില്‍ വെച്ച് ലൈഗിക ബന്ധത്തിലേര്‍പ്പെടാന്‍ നഗ്നായി വോണ്‍ കെഞ്ചിയെന്ന് ബ്രിട്ടീഷ് വിദ്യാര്‍ത്ഥിയുടെ വെളിപ്പെടുത്തലും പുറത്തുവന്നു. 2006ല്‍ രണ്ട് ബ്രിട്ടീഷ് മോഡലുകളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുകയും അത് ചിത്രീകരിച്ചതും വിവാദമായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍