UPDATES

കായികം

ലോകകപ്പ് ടീമില്‍ ഈ താരത്തെ ഇന്ത്യക്ക് വിശ്വസിച്ച് എടുക്കാമെന്ന് ഷെയ്ന്‍ വോണ്‍

വിദേശ സാഹചര്യങ്ങളിലും അഞ്ച് വിക്കറ്റ് നേട്ടം ഉള്‍പ്പെടെ മികച്ച ഫോമില്‍ പന്തെറിയുന്നു കുല്‍ദീപ്.

ഇന്ത്യക്ക് വേണ്ടി ഏത് സാഹചര്യത്തിലും ബൗള്‍ ചെയ്ത് ഫലിപ്പിക്കാന്‍ കഴിയുന്ന താരമാണ് കുല്‍ദീപ് യാദവെന്ന് ഓസ്‌ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍. ലെഗ് സ്പിന്‍ ചെയ്യുന്നത് കൊണ്ട് തന്നെ താരത്തിന്റെ സേവനം ഇന്ത്യന്‍ ക്യാമ്പില്‍ കൂടുതല്‍ ആശ്വാസം പകരുമെന്നും വോണ്‍ പറയുന്നു.

വിദേശ സാഹചര്യങ്ങളിലും അഞ്ച് വിക്കറ്റ് നേട്ടം ഉള്‍പ്പെടെ മികച്ച ഫോമില്‍ പന്തെറിയുന്നു കുല്‍ദീപ്. അതുകൊണ്ട് തന്നെ യാദവിനെ ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്ക് കണ്ണുമടച്ച് എടുക്കാമെന്നും ഷെയിന്‍ വോണ്‍ പറഞ്ഞു. ഇന്ത്യ ഇംഗ്ലണ്ടില്‍ രണ്ട് ലെഗ് സ്പിന്നര്‍മാരെയും കളിപ്പിച്ചാലും അവര്‍ക്ക് വിജയ സാധ്യതയുണ്ട് എന്നാല്‍ സാഹചര്യം എന്ത് തന്നെയായാലും കുല്‍ദീപിനെ ടീമില്‍ എടുക്കണമെന്നാണ് ഷെയിന്‍ വോണ്‍ അഭിപ്രായപ്പടുന്നത്.

ഇന്ത്യയ്ക്കായി 63 മത്സരങ്ങളില്‍ നിന്ന് 136 വിക്കറ്റുകളാണ് കുല്‍ദീപ് നേടിയിട്ടുള്ളത്. യൂസുവേന്ദ്ര ചഹല്‍, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവരുമായി ചേര്‍ന്ന് അപകടകരമായ സ്പിന്നറായി താരം മാറിക്കഴിഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍