ജൂലൈ 31 മുതല്‍ ഓഗസ്റ്റ് 15 വരെയാണ് ധോണി കശ്മീരില്‍ സേവനമനുഷ്ഠിക്കുക.
വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ നിന്ന് പിന്മാറി സൈനിക സേവനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോണി. ക്രിക്കറ്റില്‍ നിന്ന് രണ്ട് മാസത്തെ ഇടവേളയെടുത്ത് സൈനിക സേവനം നടത്തുന്ന ധോണിയെ പ്രശംസിക്കുകയാണ് വിന്‍ഡീസ് താരം ഷെല്‍ഡന്‍ കോട്ട്റെല്‍.’ ക്രിക്കറ്റ് മൈതാനത്ത് ഇദ്ദേഹം പ്രചോദനമാണ്, പക്ഷേ, അദ്ദേഹം ഒരു ദേശസ്നേഹിയും കടമയ്ക്കപ്പുറം തന്റെ രാജ്യത്തിന് നല്കുന്ന ഒരു മനുഷ്യനുമാണ്. ട്വിറ്ററിലൂടെയണ് കോട്ട്റല്‍ ധോണിയെ പ്രശംസിച്ചത്. ക്രിക്കറ്റ് മൈതാനത്ത് സല്യൂട്ടുമായി തിളങ്ങുന്ന കോട്ട്റെലും സൈനികനാണ്.
ടെറിട്ടോറിയല്‍ ആര്‍മിയില്‍ ഓണററി ലഫ്റ്റനന്റ് കേണലാണ് എം എസ് ധോണി. ജൂലൈ 31 മുതല്‍ ഓഗസ്റ്റ് 15 വരെയാണ് ധോണി കശ്മീരില്‍ സേവനമനുഷ്ഠിക്കുക. 106 പാരാ ബറ്റാലിയനില്‍ പട്രോളിങ്, ഗാര്‍ഡ്, ഔട്ട്പോസ്റ്റ് ചുമതലകള്‍ നിര്‍വഹിക്കുന്ന ധോണി സൈനികര്‍ക്കൊപ്പമാകും താമസിക്കുക. ധോണിയുടെ സുരക്ഷയ്ക്കല്ല പ്രാധാന്യമെന്നും മറ്റ് സൈനികരെ പോലെ രാജ്യത്തെ സംരക്ഷിക്കുന്ന ചുമതലയാകും അദേഹം നിര്‍വഹിക്കുകയെന്നും കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ടെറിട്ടോറിയല്‍ ആര്‍മിയില്‍ നിന്ന് അടിസ്ഥാനപരിശീലനം നേരത്തെ ധോണി പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2011 സെപ്റ്റംബറിലാണു ടെറിട്ടോറിയല്‍ ആര്‍മിയിലെ ലഫ്റ്റനന്റ് കേണല്‍ പദവി ധോണിക്കു നല്‍കുന്നത്. ഓണററി പദവിയാണിത്. ശമ്പളമോ മറ്റാനുകൂല്യങ്ങളോ ഇല്ല. വാര്‍ഷിക പരിശീലനത്തില്‍ പങ്കെടുക്കണമെന്നല്ലാതെ മറ്റു നിര്‍ബന്ധിത ജോലികളോ സേവനങ്ങളോ ഓണററി പദവി ലഭിക്കുന്നവര്‍ ചെയ്യേണ്ടതില്ല.
This man is an inspiration on the cricket field. But he is also a patriot and a man that gives to his country beyond duty. I have been at home in Jamaica with my boys these past weeks and had time to reflect (1/2)
— Sheldon Cotterell (@SaluteCotterell) July 28, 2019
I shared this video with friends and family because they know how I feel about honour but the moment between wife and husband truly shows an inspirational kind of love for country and partner. Please enjoy as I did. pic.twitter.com/Pre28KWAFD
— Sheldon Cotterell (@SaluteCotterell) July 28, 2019