UPDATES

കായികം

ശിഖര്‍ ധവാന്‍ പുറത്ത്; ഋഷഭ് പന്ത് ലോകകപ്പ് ടീമില്‍ ഇടം നേടി

നേരത്തെ ലോകകപ്പിനുള്ള 15 അംഗ ടീമില്‍ ഇടം നേടുമെന്ന് കരുതിയ താരമായിരുന്നു ഋഷഭ് പന്ത്

ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ യുവതാരം ഋഷഭ് പന്ത് ഇടം നേടി. ഓസട്രേലിയക്കെതിരായ മത്സരത്തിനിടെ കൈവിരലിന് പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന്റെ പരിക്ക് ഉടന്‍ ഭേദമാകില്ലെന്ന് ഉറപ്പായതോടെയാണ്. സ്റ്റാന്‍ഡ് ബൈ ആയി ഇംഗ്ലണ്ടിലെത്തിയ ഋഷഭ് പന്തിന് ലോകകപ്പ് ടീമിലേക്കുള്ള വഴി തുറന്നത്.

പരിക്കേറ്റ ധവാന്‍ പരുക്ക് ഭേദമായി തിരിച്ചു വരുമെന്നും ലോകകപ്പില്‍ ചില മത്സരങ്ങള്‍ മാത്രമെ താരത്തിന് നഷ്ടമാകുളളുവെന്നായിരുന്നു ടീം മാനേജ്‌മെന്റ് അറിയിച്ചിരുന്നത്.എന്നാല്‍ താരത്തിന്റെ പരിക്ക് ഭേദമാകാന്‍ സമയം ആവശ്യമെന്ന് മനസിലാക്കിയാണ് ഋഷഭ് പന്തിന് അവസരം നല്‍കിയത്. നേരത്തെ ലോകകപ്പിനുള്ള 15 അംഗ ടീമില്‍ ഇടം നേടുമെന്ന് കരുതിയ താരമായിരുന്നു ഋഷഭ് പന്ത്. എന്നാല്‍ പരിചയസമ്പത്തിന് മുന്‍തൂക്കം നല്‍കാന്‍ തീരുമാനിച്ച സെലക്ടര്‍മാര്‍ പന്തിന് പകരം ദിനേശ് കാര്‍ത്തിക്കിനാണ് 15 അംഗ ടീമില്‍ ഇടം നല്‍കിയത്. ഋഷഭ് പന്തിനെ റിസര്‍വ് താരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

ധവാന്റെ പകരക്കാരനായി ഋഷഭ് പന്തിന്റെ പേര് ഐസിസി ടെക്‌നിക്കല്‍ കമ്മിറ്റി ഔദ്യോഗികമായി അംഗീകരിക്കുക എന്ന ഔപചാരികത മാത്രമാണ് ഇനി ബാക്കിയുള്ളത്. ധവാന്റെ അഭാവത്തില്‍ ഞായറാഴ്ച പാക്കിസ്ഥാനെതിരെ നടന്ന മത്സരത്തില്‍ കെ എല്‍ രാഹുല്‍ ഓപ്പണറായി ഇറങ്ങിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍