UPDATES

കായികം

‘എന്റെ വേഗത ഒരു പ്രശ്‌നമല്ലെന്ന് കരുതുന്നുണ്ടെങ്കില്‍.. കുട്ടികളേ, എന്താണ് യഥാര്‍ത്ഥ വേഗതയെന്ന് കാണിച്ചു തരാം’; അക്തര്‍ വീണ്ടും കളിക്കാനിറങ്ങുന്നു

അക്തറിന്റെ തിരിച്ചുവരവ് പ്രഖ്യാപനത്തെ ആവേശത്തോടെയാണ് പാകിസ്താന്റെ മുന്‍ ക്രിക്കറ്റ് താരങ്ങളും സ്വീകരിച്ചിരിക്കുന്നത്.

പാകിസ്ഥാന്‍ പേസ്ബൗളര്‍ ഷുഹൈബ് അക്തര്‍ വീണ്ടും കളിക്കിറങ്ങുന്നു. ഫെബ്രുവരി 14ന് കളി തുടങ്ങുമെന്നാണ് താരം അറിയിച്ചിരിക്കുന്നത്. ‘ഇപ്പോഴത്തെ കുട്ടികള്‍ക്കൊരു വിചാരമുണ്ട്, അവര്‍ക്ക് ക്രിക്കറ്റിനെക്കുറിച്ച് എന്തെല്ലാമോ അറിയാമെന്ന്. മാത്രമല്ല എന്റെ വേഗതയും ഒരു പ്രശ്നമല്ലെന്ന് അവര്‍ കരുതുന്നു. അങ്ങനെ തോന്നുന്നുണ്ടെങ്കില്‍.. കുട്ടികളേ, ഞാന്‍ വീണ്ടും കളിക്കാനിറങ്ങുന്നു. എന്താണ് യഥാര്‍ത്ഥ വേഗതയെന്ന് നിങ്ങള്‍ക്ക് കാണിച്ചു തരാം. ക്രിക്കറ്റ് ലീഗില്‍ ഞാന്‍ കളിക്കും’എന്നാണ് വെല്ലുവിളിയുടെ സ്വഭാവമുള്ള വീഡിയോയിലൂടെ അക്തര്‍ അറിയിച്ചത്.

 

ഫെബ്രുവരി 14 കുറിച്ചുവെച്ചോളൂവെന്നും അന്ന് ലീഗില്‍ കളിക്കുമെന്നും വേഗതയെന്താണെന്ന് ഇവര്‍ക്ക് കാണിച്ചുകൊടുക്കാമെന്നുമാണ് ട്വിറ്റര്‍ സന്ദേശത്തിന്റെ അടിക്കുറിപ്പായി അക്തര്‍ ഇട്ടിരിക്കുന്നത്. ഇന്നു മുതലാണ് പാകിസ്താനിലെ ടി 20 ക്രിക്കറ്റ് ലീഗായ പാകിസ്താന്‍ സൂപ്പര്‍ ലീഗിന്റെ നാലാം പതിപ്പ് ആരംഭിക്കുക. അതുകൊണ്ടുതന്നെ പി.എസ്.എല്ലിലെ  ടീമിനുവേണ്ടിയായിരിക്കും അക്തര്‍ ഇറങ്ങുകയെന്ന ഊഹാപോഹവും പ്രചരിക്കുന്നുണ്ട്. അക്തറിന്റെ തിരിച്ചുവരവ് പ്രഖ്യാപനത്തെ ആവേശത്തോടെയാണ് പാകിസ്താന്റെ മുന്‍ ക്രിക്കറ്റ് താരങ്ങളും സ്വീകരിച്ചിരിക്കുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍