UPDATES

കായികം

ടി-10 ലീഗ് മത്സരങ്ങളിൽ നിന്നുള്ള പിൻമാറ്റം സാനിയക്കും കുഞ്ഞിനും വേണ്ടി :ഷോയ്ബ് മാലിക്

കഴിഞ്ഞ വര്‍ഷം നടന്ന ആദ്യ സീസണില്‍ പഞ്ചാബി ലെജന്‍ഡ്സിനുവേണ്ടി കളിച്ച ഷോയബായിരുന്നു ടോപ് സ്‌കോറര്‍.

ഈ മാസം ആരംഭിക്കുന്ന ടി10 ലീഗില്‍ ഷോയ്ബ് മാലിക് പിന്‍വാങ്ങി. ടൂര്‍ണമെന്റില്‍ നിന്ന് പിന്‍മാറുന്നതിനുള്ള കാരണം ഷോയബ് മാലിക് ട്വിറ്ററിലൂടെ വികാര നിര്‍ഭരമായാണ് അറിയിച്ചത്. ഇത്തവണത്തെ ടി10 ലീഗില്‍ പഞ്ചാബി ലെജന്‍ഡ്‌സിന് വേണ്ടി കളിക്കുന്നില്ല എന്നത് സമ്മിശ്ര വികാരത്തോടെ അറിയിക്കുന്നു. എനിക്ക് കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവിടേണ്ടതുണ്ട്. ഇതൊരു കടുത്ത തീരുമാനമാണ്. ഞാന്‍ കളിക്കണമെന്നാണ് തന്റെ ഭാര്യയുടെ ആഗ്രഹം. എന്നാല്‍ എനിക്ക് മറ്റെന്തിനെക്കാള്‍ വലുത് എന്റെ ഭാര്യയ്ക്കും മകനും ഒപ്പം ഉണ്ടാകുക എന്നതാണ്. നിങ്ങള്‍ക്ക് ഇതെല്ലാം മനസിലാകുമെന്നാണ് കരുതുന്നത് മാലിക് ട്വിറ്ററിലൂടെ പറഞ്ഞു.

ടി10 ലീഗില്‍ പഞ്ചാബി ലെജന്‍ഡ്‌സിന്റെ താരമാണ് ഷോയബ്.കേരള കിംഗ്‌സ്, മറാത്ത അറേബ്യന്‍സ്, ബംഗാള്‍ ടൈഗേഴ്‌സ്, ദി കറാച്ചിയന്‍സ്, രാജ്പുത്‌സ്, നോര്‍തേണ്‍ വാരിയേഴ്‌സ്, പഖ്തൂണ്‍സ്, എന്നീ ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റ് നവംബര്‍ 21 മുതല്‍ ഡിസംബര്‍ രണ്ട് വരെ ഷാര്‍ജ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് അരങ്ങേറുന്നത്.

കഴിഞ്ഞ വര്‍ഷം നടന്ന ആദ്യ സീസണില്‍ പഞ്ചാബി ലെജന്‍ഡ്സിനുവേണ്ടി കളിച്ച ഷോയബായിരുന്നു ടോപ് സ്‌കോറര്‍. 191 റണ്‍സ് നേടിയ ഷോയബായിരുന്നു റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്ത്. ഒക്ടോബര്‍ 30നായിരുന്നു ഷോയബിനും സാനിയയ്ക്കും ഒരു ആണ്‍കുഞ്ഞ് ഉണ്ടായത്. ഇസാന്‍ മിര്‍സ മാലിക്ക് എന്നാണ് കുട്ടിക്ക് പേരിട്ടത്.

ഇരുവര്‍ക്കും കുഞ്ഞ് ജനിച്ചപ്പോള്‍ ആരാധകരുടെ ചോദ്യമായിരുന്നു വലുതായാല്‍  ഇസാന്‍ ആരാവും. അമ്മയെ പോലെ ഒരു ടെന്നിസ് താരമോ അച്ഛനെപ്പോലെ ക്രിക്കറ്ററോ? ആരാധകര്‍ക്ക് മറുപടിയായി സാനിയ പുറത്തു വിട്ട വീഡിയോ വൈറലായിരുന്നു. ‘ചിലര്‍ പറയും നീയൊരു ക്രിക്കറ്ററാകണമെന്ന്. ചിലര്‍ പറയും ഒരു ടെന്നീസ് താരമാകണമെന്ന്. എന്നാല്‍ ഇതറിഞ്ഞോളൂ, നിനക്ക് നിന്റെ സ്വപ്നങ്ങള്‍ പിന്തുടരാനുള്ള സ്വാതന്ത്ര്യമുണ്ട്”-സാനിയ ആരാധകര്‍ക്ക് മറുപടി നല്‍കിയത് ഇങ്ങനെയായിരുന്നു.  2010 ഏപ്രില്‍ 12-ന് ഹൈദരാബാദില്‍ വിവാഹിതരായ ഇരുവരും ദുബായിലാണ് താമസം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍