UPDATES

കായികം

ചരിത്രം കുറിച്ച ഇന്ത്യന്‍ നായികയാണ് ഇവള്‍; ടി20 പരമ്പര നയിക്കാന്‍ സ്മൃതി മന്ദാന

കഴിഞ്ഞ പത്ത് ടി20 കളില്‍ ഒരു സെഞ്ചുറിയും നാല് അര്‍ധ സെ്ഞ്ചുറിയും നേടിയിട്ടുണ്ട് 22 കാരിയായ മന്ദാന

ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പരയ്ക്ക് ശേഷം ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെയും പ്രഖ്യാപിച്ചു. ഹര്‍മ്മന്‍പ്രീതിന് പരുക്കായതിനാല്‍ മത്സരങ്ങള്‍ നയിക്കുന്നത് ഓപ്പണര്‍ സ്മൃതി മന്ദാനയാണ്. ഇതോടെ മറ്റൊരു ചരിത്രമാണ് ഇന്ത്യന്‍ ക്രിക്കറ്റില്‍ ഉണ്ടായത്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രയാം കുറഞ്ഞ ടി20 നായികയുമാകും മന്ദാന. ഇതാദ്യമായാണ് മന്ദാന ടിമിന്റെ നായികയാവുന്നത്.

കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ഇന്ത്യയുടെ ഏറ്റവും സ്ഥിരതയുള്ള ബാറ്റ്സ് വുമണാണ് മന്ദാന. കഴിഞ്ഞ പത്ത് ടി20 കളില്‍ ഒരു സെഞ്ചുറിയും നാല് അര്‍ധ സെ്ഞ്ചുറിയും നേടിയിട്ടുണ്ട് 22 കാരിയായ മന്ദാന. നാല് മാറ്റങ്ങളുമായാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ഇറങ്ങുന്നത്. ഹര്‍മന്‍. ഹേമലത, മാന്‍സി ജോഷി, പ്രിയ പുനിയ എന്നിവരെ ടീമില്‍ നിന്നും ഒഴിവാക്കി. പകരം കോമള്‍ സന്‍സാദ്, ഭാരതി ഫുല്‍മലി, ഹര്‍ലീന്‍ ഡിയോള്‍, വേദാ കൃഷ്ണമൂര്‍ത്തി എന്നിവരെ ടീമിലുള്‍പ്പെടുത്തി. മാര്‍ച്ച് നാല്, ഏഴ്, പത്ത് തിയ്യതികളിലാണ് ടി20 മത്സരങ്ങള്‍ നടക്കുക.
ഇന്ത്യന്‍ ടീം: സ്മൃതി മന്ദാന (സി), മിതാലി രാജ്, ജെമീമ റോഡ്രിഗ്വസ്, ദീപ്തി ശര്‍മ്മ, താനിയ ഭാട്ടിയ, ഭാരതി ഫുല്‍മലി, അനുജ പാട്ടീല്‍, ശിഖ പാണ്ഡെ, കോമള്‍ സന്‍സാദ്, അരുദ്ധതി റെഡ്ഡി, പൂനം യാദവ്, എക്താ ബിഷ്ത്, രാധാ യാദവ്, വേദ കൃഷ്ണമൂര്‍ത്തി, ഹര്‍ലീന്‍ ഡിയോള്‍.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍