UPDATES

കായികം

ഇംഗ്ലണ്ട് ലോകകപ്പിലെ പേടിപ്പെടുത്തുന്ന അനുഭവം പങ്കുവെച്ച് ഹര്‍മന്‍ പ്രീത് കൗറും സ്മൃതി മന്ദാനയും

ഒരു മണിക്കൂറോളം തന്നെ പ്രേതം തടവിലാക്കിവെച്ചുവെന്നാണ് സഹതാരമായ സുഷ്മ വര്‍മ കരഞ്ഞുകൊണ്ട് പറഞ്ഞത്. സ്മൃതി മന്ദാന പറഞ്ഞു.

ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീമിലെ നെടുംതൂണുകളാണ് ഹര്‍മന്‍ പ്രീത് കൗറും സ്മൃതി മന്ദാനയും. ഏകദിന ക്രിക്കറ്റിലെ ലോക റാങ്കിംഗില്‍ ഒന്നാം നമ്പര്‍ താരമാണ് സമൃതി മന്ദാന. ഇന്ത്യയുടെ ട്വന്റി20 ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത്കൗര്‍ ആകട്ടെ ബൗളര്‍മാരെ ഭയമില്ലാതെ ആക്രമിച്ച് കളിക്കുന്ന താരവുമാണ്. അതുകൊണ്ട് തന്നെ കൗറിന് ഒന്നിനേയും പേടിയില്ലെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ സഹതാരമായ സ്മൃതി മന്ദാന പറയുന്നത് മറ്റൊന്നാണ്. കൗറിന് ആരെയും ഭയമില്ല എന്ന് പറയുന്നതിനോട് യോജിക്കാന്‍ കഴിയില്ല. ഹര്‍മന്‍പ്രീതിന് പ്രേതങ്ങളെ ഭയമാണ്. ഒരു ഓണ്‍ലൈന്‍ ചാറ്റ് ഷോയിലാണ് മന്ദാനയുടെ വെളിപ്പെടുത്തല്‍.

ഇംഗ്ലണ്ടില്‍ ലോകകപ്പ് കളിക്കുന്ന സമയം. എനിക്കും പ്രേത കഥകള്‍ ഭയം ഉണ്ടാക്കുന്ന ഒന്നാണ്.
ഇക്കാര്യത്തില്‍ ഹര്‍മനും നല്ല പേടിയാണ്. അതുകൊണ്ട് ഞാന്‍ എപ്പോഴും ഹര്‍മനെ പേടിപ്പിക്കാന്‍ ശ്രമിക്കും. അന്ന്, ഞങ്ങള്‍ തങ്ങുന്ന ഹോട്ടലുമായി ബന്ധപ്പെട്ട പ്രേതകഥകള്‍ ഞാന്‍ ഹര്‍മനോട് പറഞ്ഞു. മാത്രമല്ല, മറ്റ് ടീം അംഗങ്ങളില്‍ നിന്നും കേട്ടിട്ടുള്ള പ്രേതകഥകളും പറഞ്ഞ് ഞാന്‍ ഹര്‍മനെ പേടിപ്പിച്ചു. കഥകളെല്ലാം ഹര്‍മന്‍ കേട്ടിരുന്നുവെങ്കിലും ഒടുവില്‍ എനിക്ക് തന്നെ പണിയായി. ഹര്‍മന്റെ മുറിയില്‍ തന്നെ രാത്രി കിടക്കാന്‍ പറഞ്ഞ് എന്നെ നിര്‍ബന്ധിച്ചുവെന്ന് മന്ദാന പറയുന്നു. എല്ലാവര്‍ക്കും സിംഗിള്‍ റൂം ഉണ്ടായിരുന്നു. പക്ഷേ ഭയാനകമായ അന്തരീക്ഷമാണ് ആ ഹോട്ടലിലുണ്ടായത്. ഞങ്ങള്‍ മൂന്ന് പേര്‍ ഒരു മുറിയില്‍ കിടന്നു. പക്ഷേ അവരെ ഉറങ്ങാന്‍ ഞാന്‍ സമ്മതിച്ചില്ല. എനിക്ക് പേടിച്ചിട്ട് ഉറങ്ങാന്‍ പറ്റുന്നുണ്ടായില്ലെന്നാണ് ഹര്‍മന്‍പ്രീത് കൗര്‍ പറയുന്നത്.

എന്നാല്‍ ഹോട്ടലില്‍ ശരിക്കും ഞങ്ങള്‍ പ്രേതത്തെ കണ്ടില്ല. പക്ഷേ രണ്ട് മൂന്ന് സഹതാരങ്ങള്‍ പറഞ്ഞത് അവര്‍ക്ക് പ്രേതത്തിന്റെ സാന്നിധ്യം അറിയാനായി എന്നാണ്. ഒരു മണിക്കൂറോളം തന്നെ പ്രേതം തടവിലാക്കിവെച്ചുവെന്നാണ് സഹതാരമായ സുഷ്മ വര്‍മ കരഞ്ഞുകൊണ്ട് പറഞ്ഞത് സ്മൃതി മന്ദാന പറഞ്ഞു. ഓണ്‍ലൈന്‍ ചാറ്റ് ഷോ ആയ വാട്ട് ദി ഡക്കില്‍ സംസാരിക്കുകയായിരുന്നു ഹര്‍മന്‍പ്രീത് കൗറും മന്ദാനയും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍