UPDATES

കായികം

ട്വന്റി20 റാങ്കിംഗില്‍ നേട്ടം കൊയ്ത് ഇന്ത്യയുടെ ജെമീമ റോഡ്രിഗസും സ്മൃതി മന്ദാനയും

ബൗളര്‍മാരില്‍ രാധ യാദവും ദീപ്തി ശര്‍മ്മയുമാണ് നേട്ടമുണ്ടാക്കിയ ഇന്ത്യന്‍ താരങ്ങള്‍.

ട്വന്റി20 റാങ്കിംഗില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ താരങ്ങളായ ജെമീമ റോഡ്രിഗസും സ്മൃതി മന്ദാനയും. ന്യൂസീലന്‍ഡിനെതിരായ പരമ്പരയിലെ മികച്ച പ്രകടനമാണ് ഇരുവര്‍ക്കും നേട്ടമായത്. ന്യൂസീലന്‍ഡിനെതിരെയുള്ള പരമ്പരയില്‍ 132 റണ്‍സ് അടിച്ചുകൂട്ടിയ ജെമീമ നാല് സ്ഥാനങ്ങള്‍ കയറി രണ്ടാമതെത്തി. പരമ്പരയില്‍ കൂടുതല്‍ റണ്‍സ് 180) നേടിയ മന്ദാന നാല് സ്ഥാനങ്ങള്‍ മുന്നോട്ടുകയറി ആറാമതെത്തി. കിവീസിന്റെ സൂസി ബൈറ്റ്‌സാണ് ഒന്നാമത്.

ബൗളര്‍മാരില്‍ രാധ യാദവും ദീപ്തി ശര്‍മ്മയുമാണ് നേട്ടമുണ്ടാക്കിയ ഇന്ത്യന്‍ താരങ്ങള്‍. സ്പിന്നര്‍ രാധ യാദവ് 18 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 10-ാം സ്ഥാനത്തെത്തിയപ്പോള്‍ ദീപ്തി ശര്‍മ്മ അഞ്ച് സ്ഥാനങ്ങളുയര്‍ന്ന് പതിനാലാമതെത്തി. ഓസ്ട്രേലിയയുടെ മഗാന്‍ സ്‌കോട്ടും ഇന്ത്യയുടെ പൂനം യാദവുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.

ടീം റാങ്കിംഗില്‍ ടിന്റി20 ലോകകപ്പുയര്‍ത്തിയ ഓസ്ട്രേലിയ തന്നെയാണ് മുന്നില്‍. ഇന്ത്യയെ 3-0ന് കീഴടക്കിയ ന്യൂസീലന്‍ഡ്, ഇംഗ്ലണ്ടിനെ മറികടന്ന് രണ്ടാമതെത്തി. കിവീസിനോട് പരമ്പര കൈവിട്ട ഇന്ത്യന്‍ വനിതകള്‍ നാലാമതാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍