UPDATES

കായികം

ഐസിസിയുടെ മികച്ച വനിതാ ക്രിക്കറ്റ് താരം; പുരസ്‌കാരം ഇന്ത്യയുടെ സ്മൃതി മന്ദാനയ്ക്ക്

2018 ജനുവരി ഒന്ന് മുതല്‍ 2018 ഡിസംബര്‍ 31 വരെയുള്ള കാലയളവിലെ പ്രകടനത്തിന്റെഅടിസ്ഥാനത്തിലാണ് അവാര്‍ഡ് വിജയികളെ തിരഞ്ഞെടുത്തത്.

ഐസിസിയുടെ ഏറ്റവും മികച്ച വനിതാ ക്രിക്കറ്റ് താരത്തിനുള്ള പുരസ്‌കാരം ഇന്ത്യയുടെ വനിത ക്രിക്കറ്റ് ഓപ്പണിംഗ് സറ്റാര്‍ സ്മൃതി മന്ദാനയ്ക്ക്. 2018 വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ കാഴ്ച വെച്ച തകര്‍പ്പന്‍ പ്രകടനങ്ങളാണ് മന്ദാനയെ ഈ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. മികച്ച വനിതാ ക്രിക്കറ്റര്‍ പുരസ്‌കാരത്തിന് പുറമേ ഈ വര്‍ഷത്തെ ഏറ്റവും മികച്ച വനിതാ ഏകദിന ക്രിക്കറ്റര്‍ക്കുള്ള പുരസ്‌കാരത്തിനും താരം അഹയായി. ഐസിസി വനിതാ ഏകദിന ടീമിലും, വനിതാ ടി20 ടീമിലും മന്ദാന ഇടം ലഭിച്ചു.

2018 ജനുവരി ഒന്ന് മുതല്‍ 2018 ഡിസംബര്‍ 31 വരെയുള്ള കാലയളവിലെ പ്രകടനത്തിന്റെഅടിസ്ഥാനത്തിലാണ് അവാര്‍ഡ് വിജയികളെ തിരഞ്ഞെടുത്തത്. ഈ ഒരു വര്‍ഷക്കാലം 12 ഏകദിന മത്സരങ്ങള്‍ കളിച്ച മന്ദാന 66.69 ബാറ്റിംഗ് ശരാശരിയില്‍ 669 റണ്‍സും, 25 ടി20 മത്സരങ്ങളില്‍ 130.67 പ്രഹരശേഷിയില്‍ 130 റണ്‍സും നേടി.

വെസ്റ്റിന്‍ഡീസില്‍ നടന്ന വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യ സെമിഫൈനലിലെത്തിയപ്പോള്‍ മികച്ച പ്രകടനമായിരുന്നു മന്ദാനയുടേത്. അഞ്ച് മത്സരങ്ങളില്‍ 178 റണ്‍സാണ് താരം അക്കൗണ്ടിലാക്കിയത്. ഓസ്‌ട്രേലിയയുടെ അലിസ ഹീലിയാണ് ഈ വര്‍ഷത്തെ മികച്ച വനിതാ ടി20 ക്രിക്കറ്റര്‍. എമര്‍ജിംഗ് താരത്തിനുള്ള പുരസ്‌കാരം ഇംഗ്ലണ്ടിന്റെ സോഫി എക്ലോസ്‌ടോണിനാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍