UPDATES

കായികം

‘മാര്‍ട്ടിനും ഞാനും ഒന്നിച്ച് കളിച്ചവരാണ്’; ജേക്കബ് മാര്‍ട്ടിന് കൈത്താങ്ങാകാന്‍ ദാദ രംഗത്ത്

ഗാംഗുലിയെ കൂടാതെ ഇന്ത്യന്‍ പരിശീലകന്‍ രവിശാസ്ത്രി, മുന്‍ താരങ്ങളായ ഇര്‍ഫാന്‍ പഠാന്‍, യൂസഫ് പഠാന്‍, സഹീര്‍ ഖാന്‍, മുനാഫ് പട്ടേല്‍ എന്നിവരും തങ്ങളുടെ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

വാഹനപകടത്തെ തുടര്‍ന്ന് ഗുതുതരാവസ്ഥയിലായി ചികിത്സയില്‍ കഴിയുന്ന മുന്‍ ഇന്ത്യന്‍ ഓപ്പണിങ് ബാറ്റ്സ്മാന്‍ ജേക്കബ് മാര്‍ട്ടിന് കൈത്താങ്ങാന്‍ ദാദ രംഗത്തു വന്നു. ഇന്ത്യയുടെ മുന്‍ നായകന്‍ സൗരവ്വ് ഗാംഗുലിയുടെ കീഴിലായലിരുന്നു മാര്‍ട്ടിന്‍ അരങ്ങേറിയത്. ‘മാര്‍ട്ടിനും ഞാനും ഒന്നിച്ച് കളിച്ചവരാണ്. അന്തര്‍മുഖനും ശാന്തനുമായ വ്യക്തിയാണ് മാര്‍ട്ടിന്‍.അവന്‍ പെട്ടെന്നു തന്നെ സുഖപ്പെടട്ടേ. ഈ ഘട്ടത്തില്‍ മാര്‍ട്ടിന്റെ കുടുംബം ഒറ്റക്കല്ലെന്ന് അവരെ ഓര്‍മ്മിപ്പിക്കുകയാണ്’ ഗാംഗുലി പറഞ്ഞു. മാര്‍ട്ടിന്റെ ചികിത്സയ്ക്കായി ദിവസവും 70000 രൂപയാണ് ചെലവാകുന്നത്. അതുകൊണ്ട് തന്നെ വലിയൊരു തുക വേണ്ടി വരുമെന്നാണ് സഞ്ജയ് പട്ടേല്‍ അറിയിച്ചത്. ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ ഇപ്പോള്‍ നല്‍കിയ മൂന്ന് ലക്ഷത്തിന് പുറമെ സ്വന്തം നിലയ്ക്ക് പണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ മുന്‍ രഞ്ജി താരത്തിന്റെ വിധവയ്ക്ക് ബിസിഎ 22 ലക്ഷം നല്‍കിയിരുന്നതും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഗാംഗുലിയെ കൂടാതെ ഇന്ത്യന്‍ പരിശീലകന്‍ രവിശാസ്ത്രി, മുന്‍ താരങ്ങളായ ഇര്‍ഫാന്‍ പഠാന്‍, യൂസഫ് പഠാന്‍, സഹീര്‍ ഖാന്‍, മുനാഫ് പട്ടേല്‍ എന്നിവരും തങ്ങളുടെ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇന്ത്യയ്ക്കായി 10 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള മാര്‍ട്ടിന്റെ നേതൃത്വത്തിലാണ് 2001 ല്‍ ബറോഡ രഞ്ജി ട്രോഫി നേടിയത്. ഒരു രഞ്ജി സീസണില്‍ മാത്രമായി 1000 ല്‍ പരം റണ്‍സ് നേടിയ ബാറ്റ്‌സമാരില്‍ മാര്‍ട്ടിന്‍ എത്തിയിരുന്നു. ശ്വാസകോശത്തിനും കരളിനും സാരമായി പരുക്കേറ്റ മാര്‍ട്ടിന്റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താന്‍ അദ്ദേഹത്തിന്റെ ഭാര്യയും കുടുംബവും രംഗത്തു വരുകയായിരുന്നു.

പണമില്ലാതെ ആശുപത്രിയില്‍ നിന്നും മരുന്നുകള്‍ ലഭിക്കുന്നത് വരെ ഒരുഘട്ടത്തില്‍ നിന്നു പോയിരുന്നു. ബിസിസിഐയുടെ മുന്‍ സെക്രട്ടറി സഞ്ജയ് പട്ടേലാണ് മാര്‍ട്ടിന്റെ അവസ്ഥ ആരാധകരുമായി പങ്കുവെച്ചത്. ക്രിക്കറ്റ് ലോകത്തിന്റെ സഹായം മാര്‍ട്ടിന് ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സഞ്ജയിയുടെ ഇടപെടലിനെ തുടര്‍ന്ന് ബിസിസിഐ അഞ്ച് ലക്ഷം രൂപ മാര്‍ട്ടിന്റെ സഹായത്തിനായി നല്‍കി. ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ മൂന്ന് ലക്ഷം രൂപയും നല്‍കി. എന്നാല്‍ 11 ലക്ഷം രൂപയോളം വേണം ചികിത്സാ ചിലവിനായി. 1999-2001 കാലത്ത് ഇന്ത്യയുടെ ഓപ്പണിങ് ബാറ്റ്സ്മാനായിരുന്നു ജേക്കബ് മാര്‍ട്ടിന്‍. ഡിസംബര്‍ 28 ന് ഉണ്ടായ അപകടരത്തിലാണ് മാര്‍ട്ടിന് ഗുരുതരമായി പരുക്കേറ്റത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍